ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ബി.എസ്.എൻ.എൽ. വീട്ടിലെ ഫൈബർ കണക്ഷനിൽ നിന്നുള്ള ഇന്റർനെറ്റ് വീടുവിട്ട് പുറത്ത് പോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനമാണ് ബി.എസ്.എൻ.എൽ ലക്ഷ്യം വയ്ക്കുന്നത്. 'സർവത്ര' എന്ന പേരിലുള്ള പദ്ധതിയുടെ ട്രയൽ റൺ പൂർത്തിയായി. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൊബൈൽ ഡേറ്റയ്ക്ക് വേണ്ടി ചെലവാകുന്ന തുക കുറയ്ക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബി.എസ്.എൻ.എൽ  ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ. രവിയാണ് 'സർവത്ര' എന്ന ആശയം മുന്നോട്ട് വച്ചത്.


Read Also: മലപ്പുറത്ത് മരിച്ച യുവാവിൻ്റെ സമ്പർക്കത്തിലുള്ളത് 26 പേർ; പട്ടിക തയ്യാറാക്കി ആരോ​ഗ്യവകുപ്പ് 


''സർവത്രയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്) കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്. വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ഇന്റർനെറ്റ് കണക്ഷൻ ബി.എസ്.എൻ.എലിന്റെ മറ്റൊരു എഫ്ടിടിഎച്ച് കണക്ഷനുള്ള സ്ഥലത്ത് ഉപയോ​ഗിക്കാം. 


രജിസ്റ്റർ ചെയ്യുമ്പോൾ കണക്ഷനുകൾ 'സർവത്ര എനേബിൾഡ്' ആയി മാറും. പരമാവധി കണക്ഷനുകൾ രജിസ്റ്റർ ചെയ്യാൻ ബി.എസ്.എൻ.എൽ അഭ്യർത്ഥിക്കും. സർവത്ര എനേബിൾഡ് ആണെങ്കിൽ രണ്ടാമത്തെ കണക്ഷന്റെ വൈഫൈ പാസ് വോഡോ യൂസർ ഐഡിയോ അറിയേണ്ട ആവശ്യമില്ല. ഒരു വെർച്വൽ ടവർ ആയിട്ടായിരിക്കും ഇവ പ്രവർത്തിക്കുക. 


മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോഗിക്കുന്നതിനാൽ സൈബർ സുരക്ഷയുടെ കാര്യത്തിൽ ആകുലത വേണ്ട. സർവത്രയുടെ സേവനങ്ങൾ കൃത്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘വൺ നോക്’ എന്ന സംവിധാനം ഉണ്ടായിരിക്കും''.- ബി സുനിൽ കുമാർ, കേരള സർക്കിൾ ജനറൽ മാനേജർ ബി.എസ്.എൻ.എൽ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.