BSNL Prepaid Plan: അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ, ദിവസേന ലഭിക്കും 3GB ഡാറ്റ
ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമായ പ്ലാനുകള്‍ അവതരിപ്പിക്കുന്നതില്‍ സർക്കാർ ടെലികോം കമ്പനിയായ BSNL ഒട്ടും പിന്നിലല്ല.
BSNL New Prepaid Plans: ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമായ പ്ലാനുകള്‍ അവതരിപ്പിക്കുന്നതില്‍ സർക്കാർ ടെലികോം കമ്പനിയായ BSNL ഒട്ടും പിന്നിലല്ല.
ഉപയോക്താക്കൾക്ക് മെച്ചപ്പെട്ടതും ഏറ്റവും മികച്ചതുമായ സേവനം നൽകുന്നതിനായി, ബിഎസ്എൻഎൽ പുതിയ പ്ലാനുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഇത്തവണയും കമ്പനി ഉപയോക്താക്കൾക്കായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകൾക്ക് കീഴിൽ, ഉപയോക്താക്കൾക്ക് ഡാറ്റയ്ക്കും കോളിംഗിനുമൊപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
രണ്ട് ആകര്‍ഷകമായ പ്രീപെയ്ഡ് പ്ലാനുകളാണ് BSNL അവതരിപ്പിച്ചിരിയ്ക്കുന്നത്. BSNL -ന്‍റെ ഈ പ്ലാനുകളുടെ വില 2,999 രൂപയും 299 രൂപയുമാണ്. പദ്ധതികളെക്കുറിച്ച് വിശദമായി അറിയാം...
ഫെബ്രുവരി 1 മുതൽ ലഭ്യമാകുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് BSNL വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഈ പ്ലാനുകളിൽ, ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റയും നിരവധി മികച്ച ആനുകൂല്യങ്ങളും ലഭിക്കും.
BSNL നല്‍കുന്ന 2,999 രൂപയുടെ പ്ലാൻ
BSNL -ന്‍റെ 2,999 രൂപയുടെ പ്ലാനിനെക്കുറിച്ച് പറയുമ്പോൾ, കമ്പനി ഇത് ഒരു പ്രൊമോഷണൽ പ്ലാനായിട്ടാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉയോക്താക്കൾക്ക് നല്‍കുന്നത്. കൂടാതെ, ഈ പ്ലാന്‍ 90 ദിവസത്തെ അധിക വാലിഡിറ്റിയും നൽകുന്നു. അതായത് , ഈ പ്ലാന്‍ ഉപയോക്താക്കൾക്ക് മൊത്തം 455 ദിവസത്തേക്ക് പ്രയോജനപ്പെടുത്താം. വീണ്ടും വീണ്ടും റീചാർജ്ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം.
Also Read: Google Smartwatch launch | ഗൂഗിൾ സ്മാർട്ട് വാച്ച് ഉടൻ ലോഞ്ച് ചെയ്യുമോ? കൂടുതൽ അറിയാം
2,999 രൂപയുടെ പ്ലാൻ നല്‍കുന്ന മാറ്റ് ആനുകൂല്യങ്ങള്‍
BSNL -ന്‍റെ 2,999 രൂപയുടെ പ്ലാനിൽ മറ്റു ചില ആനുകൂല്യങ്ങള്‍കൂടി ലഭിക്കും. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് പ്രതിദിനം 3GB ഡാറ്റയുടെ പ്രയോജനം ലഭിക്കും. കൂടാതെ, എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. പ്ലാൻ പ്രകാരം, ഉപയോക്താക്കൾക്ക് പ്രതിദിനം 100 SMS തികച്ചും സൗജന്യമായി ലഭിക്കും.
ഈ പ്ലാനിനെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം, ഈ പ്ലാനിൽ ലഭ്യമായ അധിക വാലിഡിറ്റിയുടെ ആനുകൂല്യം 2022 മാർച്ച് 31-ന് മുന്‍പ് റീചാർജ് ചെയ്യുമ്പോൾ മാത്രമേ ലഭ്യമാകൂ എന്നാണ്. എന്ന് വ്യക്തമാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...