ഗൂഗിൾ സ്മാർട്ട് മെയ് 26ന് പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. പോപ്പുലർ ടിപ്സ്റ്റർ ആയ ജോൺ പ്രോസർ ആണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. മെയ് മാസത്തിൽ ഗൂഗിൾ പിക്സൽ വാച്ച് പുറത്തിറക്കുമെന്നാണ് അറിഞ്ഞത്. എന്നാൽ എപ്പോഴും തിയതികൾ മാറ്റാറുള്ള ടെക് ഭീമൻ ഈ തിയതിയും മാറ്റിയേക്കാമെന്നും ജോൺ ട്വീറ്റ് ചെയ്തു.
Pixel Watch
I’m hearing that Google is planning on launching it on Thursday, May 26th — over year since we leaked it.
This is the first we’ve seen a set date on the device behind the scenes.
Google is known for pushing back dates — but if they do, we’ll know pic.twitter.com/Kk0D4Bom6d
— Jon Prosser (@jon_prosser) January 21, 2022
അതേസമയം പിക്സൽ വാച്ചിന്റെ റിലീസ് തീയതി സംബന്ധിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. പിക്സൽ 6 നൊപ്പം ഗൂഗിൾ അതിന്റെ ആദ്യത്തെ സ്മാർട്ട് വാച്ച് പുറത്തിറക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ലോഞ്ച് വൈകുകയായിരുന്നു.
Also Read: Moto Tab G70 | വലിയ സ്ക്രീനും കൂടുതൽ ഫീച്ചറുകളും, അറിയാം മോട്ടറോളയുടെ പുത്തൻ ടാബ്ലെറ്റിനെ കുറിച്ച്
ഗൂഗിളിന്റെ പിക്സൽ വാച്ചിന്റെ സവിശേഷതകൾ എന്തായിരിക്കും
മറ്റ് Wear OS വാച്ചുകളിൽ തുടക്കത്തിൽ ലഭ്യമല്ലാത്ത ഫീച്ചറുകളുമായി പിക്സൽ വാച്ച് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റിന്റെ നെക്സ്റ്റ് ജെനറേഷൻ ഇത്തരത്തിൽ പ്രതീക്ഷിച്ച ഒരു ഫീച്ചറെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
എക്‌സിനോസ് അടിസ്ഥാനമാക്കിയുള്ള ടെൻസർ ചിപ്പുായിരിക്കും ഗൂഗിൾ സ്മാർട്ട് വാച്ചിലുണ്ടായിരിക്കുക. നിലവിൽ, Google Pixel 6 ഉപകരണങ്ങൾ ടെൻസർ GS 101 ചിപ്‌സെറ്റ് ആണ് ഉപയോഗിക്കുന്നുത്. ഇത് അടിസ്ഥാനപരമായി ഹാർഡ്‌വെയർ മെച്ചപ്പെടുത്തലുകളുള്ള ഒരു Exynos പ്രോസസറാണ്.
Also Read: Viral | 'ഓ മൈ ഗോഡ് ഇത് അവന്മാർ തന്നെ', ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്
കൂടാതെ, വാച്ചിന് സ്റ്റെപ്പ് കൗണ്ടിംഗും ഹൃദയമിടിപ്പ് മോണിറ്ററും ഉൾപ്പെടെയുള്ള അടിസ്ഥാന ഫിറ്റ്‌നസ് ട്രാക്കിംഗ് സവിശേഷതകൾ ഉണ്ടായിരിക്കും, പുതിയ വാച്ചിനൊപ്പം Wear OS-ലേക്ക് Fitbit സംയോജനം ആരംഭിക്കാൻ Google പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...