BSNL Broadband Plan: ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (Bharat Sanchar Nigan Limited - BSNL) തങ്ങളുടെ  ഉപഭോക്താക്കള്‍ക്കായി ഒരു അടിപൊളി ബ്രോഡ്ബാൻഡ് പ്ലാൻ (Broadband Plan) അവതരിപ്പിച്ചിരിയ്ക്കുകയാണ്. ബിഎസ്എൻഎൽ രാജ്യത്തുടനീളം അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്ലാൻ  നിരവധി ആനുകൂല്യങ്ങളാണ് നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈബർ ബേസിക്  (Fibre Basic) എന്നാണ് ഈ പ്ലാനിന്  നൽകിയിരിയ്ക്കുന്ന പേര്.  ഈ പുതിയ പ്ലാനിൽ ഉപഭോക്താക്കൾക്ക് 3TB-യിൽ കൂടുതൽ ആനുകൂല്യങ്ങളാണ് ലഭിക്കുക. ഈ പ്ലാൻ മുൻപും BSNL അവതരിപ്പിച്ചിരുന്നു, എങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് നിർത്തലാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ മാറ്റങ്ങളോടെ ഈ പ്ലാൻ വീണ്ടും BSNL ആരംഭിച്ചിരിയ്ക്കുകയാണ്. 


Also Read:  Gujarat Polls 2022: AAP സ്ഥാനാർത്ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയതായി ആരോപണം, പ്രതിഷേധവുമായി മനീഷ് സിസോദിയ


നിരവധി മാറ്റങ്ങളോടെയാണ്  ഫൈബർ ബേസിക്  (Fibre Basic) പ്ലാൻ BSNL വീണ്ടും അവതരിപ്പിച്ചിരിയ്ക്കുന്നത്. അതായത് ഒന്നാമതായി വിലയിൽ തന്നെയാണ് മാറ്റം വരുത്തിയിരിയ്ക്കുന്നത്.  


ഈ  ഫൈബർ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ  ആദ്യം അവതരിപ്പിച്ചപ്പോൾ വില 449 രൂപയായിരുന്നു. എന്നാൽ ഈ പ്ലാൻ പുതുതായി നിരവധി മാറ്റങ്ങളോടെ അവതരിപ്പിച്ചപ്പോൾ വില 499 രൂപയാണ്  നികുതികൾ ഒഴികെയാണ് ഇത്. 


എന്നാൽ, ഉപഭോക്താക്കള്‍ക്ക് നിരാശപ്പെടെണ്ടതില്ല, കാരണം വർദ്ധിച്ച വിലയെ ന്യായീകരിയ്ക്കും വിധം കൂടുതല്‍ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. 


BSNL ഫൈബർ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ എടുക്കുന്ന ഉപയോക്താക്കൾക്ക് എല്ലാ മാസവും 3.3TB FUP ഡാറ്റ ലഭിക്കും. സാങ്കേതികമായി പറഞ്ഞാൽ, ഇത് ഒരു തരത്തിൽ സൗജന്യ അൺലിമിറ്റഡ് ഡാറ്റയാണ്. ഉപയോക്താക്കൾക്ക് FUP ഡാറ്റ ഉള്ളിടത്തോളം, അവർക്ക് വേഗതയിൽ ഏറ്റക്കുറച്ചിലുകൾ ലഭിക്കില്ല.
 
BSNLന്‍റെ ഈ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാം  


3.3TB ഡാറ്റയ്ക്ക് BSNL 40Mbps വേഗത നൽകും, എന്നാൽ ഡാറ്റ തീർന്നതിന് ശേഷം വേഗത 4Mbps ആയി കുറയും. ടെലികോം നെറ്റ്‌വർക്ക് ഈ പ്ലാനിനൊപ്പം ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. ബ്രോഡ്‌ബാൻഡ് പ്ലാനിന്‍റെ ആദ്യ മാസത്തേക്ക് ഉപഭോക്താക്കൾക്ക് 500 രൂപ വരെ അതായത് 90% കിഴിവ് ലഭിക്കും.


ബിഎസ്എൻഎൽ ഫൈബർ ബേസിക് നിയോ എന്ന് വിളിക്കുന്ന 449 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനും ഉണ്ട്. ഈ പ്ലാൻ വേഗത  30Mbps ആണ്. എന്നിരുന്നാലും, ഡാറ്റ പരിധി സമാനമാണ്. അതിനാൽ ഉപഭോക്താക്കൾക്ക് തുടർന്നും 3.3TB വരെ ലഭിക്കും, ഡാറ്റ പരിധി തീർന്നുകഴിഞ്ഞാൽ വേഗത 4Mbps ആയി കുറയും. ആദ്യ ബില്ലിൽ 500 രൂപ വരെ 90 ശതമാനം കിഴിവ് ഈ പ്ലാനിനും ബാധകമാണ്.


അതേസമയം, ഈ വർഷം ആഗസ്റ്റിൽ അവതരിപ്പിച്ച  275, 775 രൂപയുടെ  വിലകുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ ഉടൻ നിർത്തലാക്കുമെന്നാണ് സൂചന. ഈ രണ്ട് പ്ലാനുകളുടെയും അവസാന തീയതിയായി നവംബർ 15 ആണ് എന്നാണ് റിപ്പോർട്ട്.  എന്നാൽ, ഈ പ്ലാനുകൾ ഇതിനോടകം സബ്‌സ്‌ക്രൈബ് ചെയ്‌ത ഉപഭോക്താക്കൾക്ക് കാലാവധി വരെ അതിൽ തുടരാൻ സാധിക്കും.


  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.