Gujarat Polls 2022: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ കോലാഹലങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായി രംഗത്തെത്തിയതോടെ മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിയ്ക്കുകയാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും ആവശ്യമെങ്കില്‍ പത്രിക പിന്‍വലിക്കാനുമുള്ള സമയമാണ്. അതേസമയം, തിരഞ്ഞെടുപ്പിന് മുന്‍പ് ആം ആദ്മി പാർട്ടിയുടെ ഒരു സ്ഥാനാർത്ഥി പത്രിക പിൻവലിച്ചത് വലിയ വിവാദമായിരിയ്ക്കുകയാണ്.
#WATCH | Gujarat: AAP candidate from Surat (East) from Gujarat, Kanchan Jariwala, takes back his nomination after he was allegedly kidnapped last evening pic.twitter.com/E1vqqkveNi
— ANI (@ANI) November 16, 2022
Also Read: Gujarat Polls 2022: ഗുജറാത്തിൽ BJP വിജയിക്കുക മാത്രമല്ല, എല്ലാ റെക്കോർഡുകളും തകർക്കും, അമിത് ഷാ
ഈസ്റ്റ് സൂറത്ത് സ്ഥാനാര്‍ഥി കാഞ്ചൻ ജരിവാലയാണ് പത്രിക പിന്‍വലിച്ചത്. എന്നാല്‍, സ്ഥാനാര്‍ഥിയുടെ ഈ നടപടിയ്ക്ക് പിന്നില്‍ BJP ആണ് എന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിക്കുന്നത്.
BJP has kidnapped our candidate from Surat (East) from Gujarat, Kanchan Jariwala. He was last seen at the RO office yesterday. They tried to get his nomination rejected. Later, he was pressurised to withdraw his nomination. This raises questions on EC: AAP leader Manish Sisodia pic.twitter.com/g593SN9KXN
— ANI (@ANI) November 16, 2022
മനീഷ് സിസോദിയ പറയുന്നതനുസരിച്ച് ചൊവ്വാഴ്ച മുതൽ സ്ഥാനാര്‍ഥിയെ കാണാനില്ലായിരുന്നു. അതായത്, തങ്ങളുടെ സ്ഥാനാർത്ഥികളിൽ ഒരാളെ ബിജെപി തട്ടിക്കൊണ്ടുപോയി. ഗുജറാത്ത് തോൽവി ഭയന്നാണ് ബിജെപി ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ഇറങ്ങിയിരിക്കുന്നത്, മനീഷ് സിസോദിയ പറഞ്ഞു. ഇതിനിടെ BJP യുടെ ഭീഷണി ഭയന്നാണ് കാഞ്ചൻ ജരിവാല പത്രിക പിന്‍വലിച്ചത് എന്നും AAP ആരോപിച്ചു.
നാമനിർദേശ പത്രികകള്‍ സൂക്ഷ്മമായി പരിശോധിക്കാൻ പോയതായിരുന്നു അദ്ദേഹം. ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ബിജെപി ഗുണ്ടകൾ അദ്ദേഹത്തെ കൂടെ കൊണ്ടുപോയി. അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം കാഞ്ചൻ ജരിവാലയെ കണ്ടെത്തിയെന്നും അദ്ദേഹത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസിലേക്ക് കൊണ്ടുവന്നുവെന്നും 500 പോലീസുകാരാണ് അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്നത് എന്നും മനീഷ് സിസോദിയ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്‍പില്‍ ആം ആദ്മി പാര്‍ട്ടി ബഹളം സൃഷ്ടിച്ചു. മനീഷ് സിസോദിയയും ആം ആദ്മി പാർട്ടി പ്രവർത്തകരും ഇസിഐ ഓഫീസിന് പുറത്ത് ധർണ നടത്തി. ഗുജറാത്തില്‍ ഗുണ്ടകളുടെയും പോലീസിന്‍റെയും ബലത്തില്‍ സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോയി നാമനിർദ്ദേശ പത്രിക തിരികെ നൽകുകയാണെന്നും മനീഷ് സിസോദിയ ആരോപിച്ചു.
ഇത്തരത്തിൽ ഒരു തുറന്ന ഗുണ്ടായിസം ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെ നടക്കുമ്പോള്‍ ഒരു തിരഞ്ഞെടുപ്പിന്‍റെ ആവശ്യം എന്താണ്? അതായത്, ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചു. ബിജെപി ഗുജറാത്തിൽ തോൽക്കുകയാണെന്നും ഈ ഭയം കൊണ്ടാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയതെന്നും സിസോദിയ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...