ന്യൂഡൽഹി: പുതുവർഷത്തിൽ സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (Bharat Sanchar Nigam Limited) ഉപഭോക്താക്കളെ വീണ്ടും ആകർഷിക്കുകയാണ്. ഈ പദ്ധതി പ്രകാരം BSNL ഒരു പുതിയ Ghar Wapasi Postpaid plan കൊണ്ടുവന്നിട്ടുണ്ട്.  ഈ പ്ലാനിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനി വളരെ കുറഞ്ഞ വിലയ്ക്ക് മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുകയാണ്. വരൂ പ്ലാൻ എന്താണെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Ghar Wapasi Postpaid Plan അവതരിപ്പിച്ചു


BSNL അടുത്തിടെ 399 രൂപയ്ക്ക് Ghar Wapasi Postpaid Plan പുറത്തിറക്കി. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിമാസം 70 ജിബി ഡാറ്റ ലഭിക്കുന്നു.  ഇതിനൊപ്പം Rollover Facility യുടെ കീഴിൽ 210 ജിബി ഡാറ്റയും ലഭിച്ചേക്കും. ഇതിനുപുറമെ ഉപയോക്താക്കൾക്കായി 525 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനും (Postpaid Plan) ബി‌എസ്‌എൻ‌എൽ വാഗ്ദാനം ചെയ്യുന്നു.  അതിൽ ഉപഭോക്താക്കൾക്ക് 85 ജിബി ഡാറ്റ ലഭിക്കും.


Also Read: സൂപ്പർ ഓഫറുമായി BSNL! 365 രൂപയുടെ റീചാർജിൽ ഒത്തിരി ആനുകൂല്യങ്ങൾ!


ടെക് സൈറ്റ്  telecomtalk ന്റെ അടിസ്ഥാനത്തിൽ Ghar Wapasi Postpaid Plan ൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യം നൽകുന്നു. ഇതിനുപുറമെ ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ പ്രതിദിനം 100 സൗജന്യ SMS സൗകര്യവും ലഭിക്കും.  പക്ഷേ ഉപയോക്താക്കൾക്ക് അവരുടെ കുടുംബാംഗങ്ങളെ ഈ പ്ലാനിലേക്ക് ചേർക്കാൻ കഴിയില്ല. 


ഈ സമയത്ത് മിക്ക സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വാഗ്ദാനം ചെയ്യുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. മിക്ക കമ്പനികളും അവരുടെ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗും സൗജന്യ എസ്എംഎസും (SMS) വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഉപയോക്താക്കൾ കൂടുതൽ ഇന്റർനെറ്റ് ഡാറ്റ (Internet Data) ലഭ്യമാകുന്ന ഇത്തരം പ്ലാനുകളിലേക്ക് കൂടുതൽ ആകർഷ്ടരാകുകയാണ്. 


Also Read: BSNL ഉപഭോക്താക്കൾക്കിതാ ഒരു Good news.. 4 ജി സേവനം ഉടൻ ആരംഭിക്കും


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy