BSNL ഉപഭോക്താക്കൾക്കിതാ ഒരു Good news.. 4 ജി സേവനം ഉടൻ ആരംഭിക്കും

ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 4 ജി സേവനം ആരംഭിക്കാനുള്ള നിർദ്ദേശം ഉടൻ തന്നെ Empowered Technical Group ന് മുന്നിൽ സമർപ്പിക്കും. അവരുടെ അംഗീകാരത്തിന് ശേഷം മാത്രമേ സേവനം ആരംഭിക്കുകയുള്ളു.  

  

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ (BSNL) ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത.  ഉത്സവ സീസണിനിടയിൽ  BSNL 4 ജി സേവനം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഒരു പ്രൊപ്പോസൽ സർക്കാരിന് അയച്ചിട്ടുണ്ട്.

1 /3

രാജ്യത്തുടനീളം 4 ജി നെറ്റ്‌വർക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ടെലികോം വകുപ്പിന് അയച്ചതായി ബി‌എസ്‌എൻ‌എൽ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്ചെയ്തിട്ടുണ്ട്.   എന്നാൽ 4 ജി സേവനം ആരംഭിക്കുന്നതിനുള്ള സമയപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഭിക്കുന്ന വിവരം അനുസരിച്ച് 4 ജി സേവനം ആരംഭിക്കാനുള്ള proposal ഉടൻ തന്നെ എംപവേർഡ് ടെക്നിക്കൽ ഗ്രൂപ്പിന് മുന്നിൽ സമർപ്പിക്കുമെന്നാണ്. അവിടന്ന് അംഗീകാരം ലഭിച്ചാൽ മാത്രമേ സേവനം ആരംഭിക്കൂ.

2 /3

ഇതിനിടയിൽ ബിഎസ്എൻഎൽ ജീവനക്കാരും ഉദ്യോഗസ്ഥരും 4 ജി സേവനം ഏർപ്പെടുത്താൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി. സർക്കാർ ടെലികോം കമ്പനിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ നവംബർ 26 മുതൽ യൂണിയൻ ധർണയ്ക്ക് ആഹ്വാനം ചെയ്യുമെന്ന് എട്ട് സംഘടനകൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

3 /3

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്ക് ശൃംഖലയുണ്ടെന്നത് ശ്രദ്ധേയമാണ്. ഇതൊക്കെയാണെങ്കിലും ബി‌എസ്‌എൻ‌എൽ ഇപ്പോഴും 2 ജി, 3 ജി സേവനങ്ങൾ മാത്രമാണ് നൽകുന്നത്. സ്വകാര്യ കമ്പനികൾക്ക് ഉപയോഗമുണ്ടാകുന്നതിന് വേണ്ടി മാത്രമാണ് സർക്കാർ ടെലികോം കമ്പനികളെ നശിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.  

You May Like

Sponsored by Taboola