BSNL ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത..!
ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 4 ജി സേവനം ആരംഭിക്കാനുള്ള നിർദ്ദേശം ഉടൻ തന്നെ Empowered Technical Group ന് മുന്നിൽ സമർപ്പിക്കും.
ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. ഉത്സവ സീസണിനിടയിൽ BSNL 4 ജി സേവനം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഒരു പ്രൊപ്പോസൽ സർക്കാരിന് അയച്ചിട്ടുണ്ട്.
4 ജി സേവനങ്ങൾക്കുള്ള അംഗീകാരത്തിനായി കാത്തിരിക്കുന്നു
രാജ്യത്തുടനീളം 4 ജി നെറ്റ്‌വർക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ടെലികോം വകുപ്പിന് അയച്ചതായി ബിഎസ്‌എൻഎൽ (BSNL) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ 4 ജി സേവനം ആരംഭിക്കുന്നതിനുള്ള സമയപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഭിക്കുന്ന വിവരം അനുസരിച്ച് 4 ജി സേവനം ആരംഭിക്കാനുള്ള proposal ഉടൻ തന്നെ എംപവേർഡ് ടെക്നിക്കൽ ഗ്രൂപ്പിന് മുന്നിൽ സമർപ്പിക്കും ശേഷം അംഗീകാരം ലഭിച്ചാൽ മാത്രമേ സേവനം ആരംഭിക്കൂ.
സംഘടനകളുടെ ഭീഷണി
ബിഎസ്എൻഎൽ ജീവനക്കാരും ഉദ്യോഗസ്ഥരും 4 ജി (4G) സേവനം ഏർപ്പെടുത്താൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി. സർക്കാർ ടെലികോം കമ്പനിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ നവംബർ 26 മുതൽ യൂണിയൻ ധർണയ്ക്ക് ആഹ്വാനം ചെയ്യുമെന്ന് എട്ട് സംഘടനകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
4 ജി നെറ്റ്‌വർക്ക് ഇല്ല
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിഎസ്‌എൻഎൽ (BSNL) നെറ്റ്‌വർക്ക് ശൃംഖലയുണ്ടെന്നത് ശ്രദ്ധേയമാണ് എങ്കിലും ബിഎസ്‌എൻഎൽ (BSNL) ഇപ്പോഴും 2 ജി, 3 ജി സേവനങ്ങൾ മാത്രമാണ് നൽകുന്നത്. സ്വകാര്യ കമ്പനികൾക്ക് ഉപയോഗമുണ്ടാകുന്നതിന് വേണ്ടി മാത്രമാണ് സർക്കാർ ടെലികോം കമ്പനികളെ നശിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. 4G സേവനം ആരംഭിച്ച് കഴിഞ്ഞാൽ പിന്നെ ബിഎസ്എൻഎല്ലിന് നല്ല വളർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)