BSNL Plan : വെറും 399 രൂപയ്ക്ക് 30Mbps സ്പീഡിൽ 90 ദിവസത്തേക്ക് ഡേറ്റ പ്ലാനുമായി ബിഎസ്എൻഎൽ
90 ദിവസത്തേക്ക് 1,000 ജിബിയാണ് BSNL ഈ പ്ലാനിലൂടെ നൽകുന്നത്. കൂടാതെ 1,000 ജിബി പിന്നിട്ട് കഴിഞ്ഞാൽ 2Mbps സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കുന്നതാണ്.
Kochi : ഫൈബർ ബ്രോഡ്ബാൻഡിൽ മികച്ച പ്ലാനുമായി BSNL. ബ്രോഡ്ബാൻഡ് കൺക്ഷനിൽ ഏറ്റവും കുറഞ്ഞ പ്ലാനാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി രംഗത്തെത്തിയിരിക്കുന്നത്. വെറും 399 രൂപയ്ക്ക് 30 എംബി പെർ സക്കൻഡ് സ്പീഡിൽ 90 ദിവസത്തേക്കുള്ള പുതിയ പ്ലാനാണ് BSNL അവതരിപ്പിച്ചിരിക്കുന്നത്.
90 ദിവസത്തേക്ക് 1,000 ജിബിയാണ് BSNL ഈ പ്ലാനിലൂടെ നൽകുന്നത്. കൂടാതെ 1,000 ജിബി പിന്നിട്ട് കഴിഞ്ഞാൽ 2Mbps സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കുന്നതാണ്. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളും BSNL ഓഫറിലൂടെ നൽകുന്നുണ്ട്. ഇത് ബിഎസ്എൻഎല്ലിന്റെ ആരംഭിത്തിലെ ഓഫറാണ്. ഇതിന് ശേഷം തന്നിയെ 499 പ്ലാനിലേക്ക് അപ്ഗ്രേഡാകുകയും ചെയ്യും.
ALSO READ : BSNL Prepaid Plan: വില കുറഞ്ഞ പ്ലാനുകള്‍ക്ക് വീണ്ടും വില കുറച്ച് BSNL, ഒപ്പം അടിപൊളി നേട്ടങ്ങളും
Amazon Pay വഴിയോ, ICICI Bank credit card വഴിയോ പ്ലാൻ തിരഞ്ഞെടുത്താൽ രണ്ട് ശതമാനം ക്യാഷ്ബാക്ക് അല്ലെങ്കിൽ റിവാർഡ് പോയിന്റും ലഭിക്കുന്നതാണ്. നിലവിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാന സർക്കിളുകളിലാണ് ഈ ഓഫർ ലഭിക്കുന്നത്. കേരളത്തിന് പുറത്ത തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സർക്കിളുകളിലാണ് ഈ ബ്രോഡ്ബാൻഡ് പ്ലാൻ ലഭിക്കുന്നത്.
ALSO READ : BSNL Plan: ചെറിയ തുകയ്ക്ക് വലിയ ഓഫര്‍..!! 45 രൂപയുടെ അടിപൊളി പ്ലാനുമായി BSNL
399ത് കൂടാതെ 499 രൂപയ്ക്കും ബിഎസ്എൻഎല്ലിന്റെ പ്ലാൻ ലഭ്യമാണ്. ഈ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ 3.3 ടിബി ഇന്റർനെറ്റാണ് ലഭിക്കുന്നത്. എല്ലാ ബ്രോഡ്ബാൻഡ് പ്ലാൻ പോലെ അൺലിമിറ്റഡ് വോയിസ് കോളും ഈ പ്ലാനിലും ലഭ്യമാണ്.
ഇവ കൂടാതെ BSNL നൽകുന്ന 749 രൂപയുടെ പ്ലാനിൽ 100 Mbps 100 ജിബി ഡേറ്റ ലഭിക്കും. 100 ജിബി കഴിഞ്ഞതിന് ശേഷം ഡേറ്റ സ്പീഡ് 5 Mbps ആകും. ഇതിന് പുറമെ 949 രൂപയ്ക്കും BSNL Plan ഉണ്ട്. ഈ പ്ലാനിൽ 150 Mbps 200 ജിബി ഡേറ്റ ലഭിക്കും. 200 ജിബി പിന്നിട്ടാൽ സ്പീഡ് 10Mbps ആയി കുറയും. ഈ രണ്ട് പ്ലാനുകൾക്ക് ഉള്ള മറ്റൊരു പ്രത്യേകത SonyLIV Premium, VooT Select, YuppTV Live എന്നീ OTT പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...