ന്യൂഡല്‍ഹി: 2G, 3G സിമ്മുകള്‍ ഇപ്പോള്‍ 4Gയിലേക്ക് സൗജന്യമായി സ്വാപ് ചെയ്യാന്‍ സാധിക്കുന്ന കിടിലന്‍ ഓഫറുമായി BSNL. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടെലികോം വിപണിയില്‍ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഓഫറുമായി BSNL രംഗത്തെത്തിയിരിക്കുന്നത്. യാതൊരു ചിലവുമില്ലാതെ സിം കാര്‍ഡുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഓഫറാണിത്. 


ഏപ്രില്‍ ഒന്നിന് ആരംഭിച്ച ഈ ഓഫര്‍ 90 ദിവസം വരെയാണ് വിപണിയില്‍ നിലനില്‍ക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ BSNL 4G സേവനം ലഭ്യമാക്കുന്നുണ്ടെങ്കിലും റേഞ്ച് പ്രശ്നമുള്ളതായി പരാതികള്‍ ഉയര്‍ന്നിരുന്നു. 


പ്രണയത്തിന് അതിരുകളില്ല!! മകനെ വിവാഹം കഴിക്കാനൊരുങ്ങി ഒരു രണ്ടാനമ്മ


 


എന്നാല്‍, ടെലികോം ഗിയര്‍ വെണ്ടര്‍മാരായ സാംസങ്, നോക്കിയ, ഇസഡ്ടിഇ തുടങ്ങിയവ BSNL 4G പദ്ധതികളോട് താല്പര്യം കാണിക്കുന്നുണ്ട്. രാജ്യവ്യാപകമായി 4G റോള്‍ഔട്ട്‌ ചെയ്യാന്‍ BSNLനു സാധിക്കുന്നതും ഈ കാരണം കൊണ്ടാണ്. 


നാല് സോണുകളില്‍ പുതിയ 50,000 4G സൈറ്റുകളില്‍ 4Gവിപുലീകരണം, നവീകരണ പദ്ധതി എന്നിവ നടത്തുന്നതിനൊപ്പം മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ പുതിയ 7000 സൈറ്റുകളില്‍ 4G ടവറുകളും സ്ഥാപിക്കും. 


ഇത് കൂടാതെ, റീചാര്‍ജ്ജ് ചെയ്യുന്ന BSNL ഉപഭോക്താക്കള്‍ക്ക് 4% കിഴിവും ക്യാഷ്ബാക്കും കമ്പനി നല്‍കുന്നു. മറ്റ് BSNL നമ്പരുകള്‍ റീചാര്‍ജ്ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് 4% കിഴിവും ക്യാഷ്ബാക്കും കമ്പനി ഓഫര്‍ ചെയ്യുന്നത്.