15 വയസിന് ഇളയ മകനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ഒരു രണ്ടാനമ്മയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
റഷ്യ സ്വദേശിയായ മറീന ബൽമഷേവയാണ് കഥയിലെ നായിക. 20കാരനായ യുവാവിന്‍റെ പിതാവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മറീന മകനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്.
ഏകദേശം 15 വയസിന് ഇളയവനായ കുട്ടിയെ ചെറുപ്പം മുതല്‍ വളര്‍ത്തിയത് മറീനയാണ്.13 വര്‍ഷം മുന്‍പുള്ള ഇരുവരുടെയും ചിത്രത്തിനൊപ്പം ഇപ്പോഴുള്ള ചിതം കൂടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് മറീന വിവാഹ വിവരം അറിയിച്ചിരിക്കുന്നത്.
ഉടന്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്ന ഇരുവരും ഏറെ സന്തോഷത്തോടെയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
''ജീവിതം എങ്ങനെയാണ് മാറിമറിയുന്നതെന്ന് നമ്മള്‍ക്ക് പ്രവചിക്കാന്‍ സാധിക്കില്ല. നമ്മളുടെ പുഞ്ചിരിക്ക് കാരണമായ ഒരാളുണ്ടെങ്കില്‍... ചിലര്‍ ഞങ്ങളെ അംഗീകരിച്ചില്ലെന്ന് വരാം, മറ്റു ചിലര്‍ പിന്തുണച്ചേക്കാം. എന്താണെങ്കിലും, ഞങ്ങള്‍ സന്തുഷ്ടരാണ്.'' -ചിത്രത്തിന്‍റെ അടിക്കുറുപ്പില്‍ മറീന പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
ഒരു മലയാളി പോലു൦ കേരളത്തിലെത്തിയില്ല, ആര്‍ക്കും മുന്‍പേ സമ്പത്ത് വീട്ടിലെത്തി!!
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഈ വിവാഹ വാര്‍ത്തയ്ക്ക് അത്ര മികച്ച സ്വീകരണമല്ല ലഭിക്കുന്നത്. പിന്താങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഈ വിവാഹത്തെ എതിര്‍ത്തതാണ് പലരും കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്.
ക്രാസ്നോടര്‍ ക്രായ് സ്വദേശിയായ മറീന അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ബ്ലോഗര്‍ കൂടിയാണ്. തന്‍റെ ദൈനംദിന കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന മറീനയ്ക്ക് ഏകദേശം 410k ഫോളോവേഴ്സാണുള്ളത്.
പ്രതിശ്രുതവരന്‍റെ പിതാവായ അലക്സിയ്ക്കൊപ്പം കഴിഞ്ഞ പത്ത് വര്‍ഷമായി ജീവിച്ചിരുന്ന മറീന അടുത്തിടെയാണ് ദാമ്പത്യം ആവസാനിപ്പിച്ചത്.
അലക്സിയുടെ 20 വയസുകാരനായ മകന്‍ വ്ലാഡിമിറാണ് മറീനയുടെ പ്രതിശ്രുത വരന്‍. ഇരുവരും ചേര്‍ന്നാണ് വ്ലാഡിമിറിന്‍റെ സഹോദരങ്ങളെ നോക്കുന്നതും പഠിപ്പിക്കുന്നതും.