ഫോൺ വിളിക്കുമ്പോഴുള്ള COVID സന്ദേശം നിർത്തലാക്കി BSNL...
സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ നിര്‍ണ്ണായക തീരുമാനവുമായി BSNL...
സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ നിര്‍ണ്ണായക തീരുമാനവുമായി BSNL...
BSNL കൊറോണ ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്തലാക്കിയിരിയ്ക്കുകയാണ്. ഫോണ്‍ വിളിയ്ക്കുമ്പോള്‍ ആദ്യം കേള്‍ക്കുവാന്‍ കഴിയുന്നത് ഈ കൊറോണ ബോധവത്കരണ സന്ദേശമായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ഈ സന്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ജനങ്ങളെ ജാഗരൂകരാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഈ സന്ദേശങ്ങളാണ് ഇപ്പോള്‍ BSNL ഇപ്പോള്‍ താത്കാലികമായി നീക്കം ചെയ്തിരിക്കുന്നത്. കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎൽ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അടിയന്തിര സന്ദേശങ്ങള്‍ കൈമാറുന്നതില്‍ കാലതാമസം വരുന്നത് മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം.