എല്ലാ ഓഫീസ് ജീവനക്കാർക്കും അവരുടെ ജോലികൾ ലളിതമാക്കാനും കാര്യക്ഷമത കൂട്ടാനും ലാപ്പ്ടോപ്പുകൾ ആവശ്യമാണ്.ഇപ്പോൾ വിദ്യാർത്ഥികളുടെ എല്ലാത്തരം പ്രോജക്ടുകൾക്കും ലാപ്ടോപ്പുകൾ ആവശ്യമാണ്. എന്നാൽ ഒരു നല്ല ലാപ്പിന് നല്ല വിലയും കൊടുക്കേണ്ട് വിരും. അതും കോൺഫിഗറേഷൻ കൂടും തോറും വിലയും കൂടും.എന്നാൽ നിങ്ങളുടെ വിലയിൽ ഒതുങ്ങുന്ന ബജറ്റ് ലാപ്പുകൾ ലഭ്യമാണ്. അതിനെ പറ്റി പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

15,000 പരിധിയിലാണ് ലാപ്പുകൾ എത്തുന്നത്. മികച്ച കോൺഫിഗറേഷനാണ് ഇവക്ക്. നിങ്ങളുടെ കൊക്കിനൊതുങ്ങുന്നവയാണ് ഇവ.അവയെ പറ്റി പരിശോധിക്കാം ഇവയുടെ ശ്രേണിയിൽ ആദ്യം വരുന്നത് ലെനോവോയാണ്. ഉപഭോക്താക്കൾക്ക് ലെനോവോ സ്ലിം 3 ക്രോംബുക്ക് ടച്ച് ഇന്റൽ സെലറോൺ ഡ്യുവൽ കോർ ലാപ്‌ടോപ്പ് പകുതിയിൽ താഴെ വിലയ്ക്ക് വീട്ടിലെത്തിക്കാം.


ALSO READ: വെറും 329 രൂപക്ക് പ്രതിമാസം 1000GB, ബിഎസ്എൻഎൽ ഞെട്ടിച്ചു കളഞ്ഞു


ഇതിന് 60% കിഴിവ് ലഭിക്കും.ഈ ലാപ്‌ടോപ്പ് 39,990 രൂപയ്ക്ക് പകരം 15,990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറിന് കീഴിൽ 15,350 രൂപ കിഴിവും നൽകുന്നുണ്ട് എന്നതാണ് പ്രത്യേകത. ഈ ലാപ്‌ടോപ്പ് 4 ജിബി റാമും 1 വർഷത്തെ ഓൺസൈറ്റ് വാറന്റിയും നൽകുന്നു.


Asus Chromebook Touch Intel Celeron ഡ്യുവൽ കോർ ലാപ്‌ടോപ്പ് 46% കിഴിവിൽ ഫ്ലിപ്കാർട്ടിൽ ലഭിക്കും. ഇതിൻറെ വില 15,990 രൂപയ്ക്ക് വീട്ടിലെത്തിക്കാം.നിങ്ങൾക്ക് ഒരു പഴയ ലാപ്‌ടോപ്പ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് എക്‌സ്‌ചേഞ്ച് ഓഫറിൽ വീട്ടിലെത്തിക്കാം, ഇതിന് 15,350 രൂപ കിഴിവ് ലഭിക്കും. ഇതിന് 4 ജിബി റാം, ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്. കൂടാതെ, ഒരു ടച്ച്സ്ക്രീൻ ഡിസ്പ്ലേ ഇതിൽ ലഭ്യമാണ്. ഇത് 1 വർഷത്തെ ഓൺസൈറ്റ് വാറന്റിയോടെയാണ് വരുന്നത്.


Asus Chromebook Flip Touch Celeron Dual Core: ഉപഭോക്താക്കൾക്ക് ഈ ലാപ്‌ടോപ്പ് പകുതി വിലയ്ക്ക് അതായത് 50% കിഴിവിൽ വാങ്ങാം. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിതെന്ന് പറയപ്പെടുന്നു.ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് 29,990 രൂപയ്ക്ക് പകരം 14,990 രൂപയ്ക്ക് വീട്ടിലെത്തിക്കാം. എക്‌സ്‌ചേഞ്ച് ഓഫറിൽ 14,450 രൂപ വിലക്കിഴിവിൽ വാങ്ങാം എന്നതാണ് പ്രത്യേകത. ഇതിന് 11.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുണ്ട്, കൂടാതെ 4 ജിബി റാമുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.