വിക്രം ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ഐഎസ്ആർഒ ശ്രമം തുടരുന്നു. സ്ലീപ്പിങ് മോഡിൽ നിന്നും മാറ്റാൻ ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ആശയവിനിമയം പുനസ്ഥാപിക്കാനായാൽ അത് ഇന്ത്യയ്ക്ക് മറ്റൊരു നേട്ടമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ 14ന് ഭൂമിയിൽ നിന്നുയർന്ന ചന്ദ്രയാൻ മൂന്ന് ഒട്ടേറെ പരീക്ഷണങ്ങൾ ചന്ദ്രനിൽ നടത്തിക്കഴിഞ്ഞു ഇതിനോടകം. പ്രഗ്യാൻ റോവർ അതിനെ ഏൽപിച്ച എല്ലാ ജോലികളും പൂർത്തിയാക്കി .   ലാൻഡറും റോവറും ചെറിയൊരു വിശ്രമത്തിലായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി. റോവർ ഇറങ്ങിയ ശിവശക്തി പോയിന്റിൽ സൂര്യ രശ്മികൾ ലഭിക്കാതെ ആയതോടെ സെപ്തംബർ നാല് മുതൽ ലാൻഡറും റോവറും കടുത്ത ഇരുട്ടിലും ശൈത്യത്തിലുമായിരുന്നു. ഇനി സ്ലീപ്പിങ് മോഡിൽ കഴിയുന്ന ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം. അത് വിജയകരമായാൽ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി.


ALSO READ: 1000 രൂപ നിക്ഷേപിച്ചാൽ പിന്നെ എല്ലാ മാസവും ഉറപ്പായ വരുമാനം, പ്ലാൻ ഇതാ


ചന്ദ്രനിൽ രാത്രി കഴിഞ്ഞ് പകൽ തുടങ്ങി. ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള സമയം ഇതാണ്.  ചന്ദ്രനിലെ ദക്ഷണിണ ധ്രുവത്തിൽ പതിക്കുന്ന സൂര്യരശ്മികൾ സോളാർ പാനലിലേക്ക് പതിക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.  സൂര്യരശ്മി പതിക്കുന്നതോടെ സോളാർ പാനലും ബാറ്ററികളും ചാർജ് ആകും. ആശയവിനിമയം സാധ്യമാകും. ശിവശക്തി പോയിന്റിൽ ഇന്നലെ സൂര്യരശ്മികൾ പതിച്ചുതുടങ്ങിയിട്ടുണ്ട്. എല്ലാ ഉപകരണങ്ങളും പ്രർത്തിക്കുമോ എന്നതിൽ സംശയമുണ്ട്.


രാത്രികാലങ്ങളിൽ മൈനസ് 150 ഡിഗ്രി താപനില താഴാറുണ്ട് ചന്ദ്രനിൽ.. ഈ കൊടുംശൈത്യത്തെ അതിജീവിക്കാൻ ഉപകരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. താപനില മൈനസ് 10 ഡിഗ്രിയിൽ എത്തിക്കഴിഞ്ഞാൽ  ഉണർത്താനുള്ള നിർദേശങ്ങൾ നൽകാനാണ് ഐഎസ്ആർഒയുടെ തീരുമാനം. അത് വിജയിച്ചാൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് നടത്തിയ ആദ്യ രാജ്യം എന്ന നേട്ടത്തിനൊപ്പം ബഹിരാകാശത്ത് പുതിയൊരു ചരിത്രം കൂടി തീർക്കും ഇന്ത്യ.


ഒരു ലൂണാർ ദിവസം, അതായത് ഭൂമിയിലെ 14 ദിവസം ആണ് ചന്ദ്രയാൻ മൂന്ന് അവിടെ പൂർണതോതിൽ പ്രവർത്തിച്ചത്. സൂര്യൻ അസ്തമിച്ചാൽ ചന്ദ്രനിലെ താപനിലെ മൈനസ് 200 ഡിഗ്രി വരെ എത്തിയേകേകും. അതായതി അവിടെയുള്ള എന്തും ഫ്രീസ് ആകുന്ന അവസ്ഥ. ഈ അവസ്ഥയിൽ ലാൻഡറിന്റെയും ലോവറിന്റെയും ഭാഗങ്ങൾക്ക് കേടുപാട് സംഭവിച്ചേക്കാം.ഇതാണ്  ഐഎസ്ആർഒയുടെ ആശങ്കയും. ഈ സാഹചര്യത്തെ അതിവിക്കാൻ കഴിയും വിധമുള്ള നിർമാണം ചന്ദ്രയാൻ മൂന്നിൽ ഉണ്ടെങ്കിലും ഇപ്പോഴൊന്നും പറയാനാകില്ല. 


സ്ലീപ്പിങ് മോഡിൽ നിന്ന് ഉണർത്താനായാൽ വീണ്ടുമൊരു 14 ദിവസം കൂടി പ്രവർത്തിപ്പിക്കാൻ കഴിയും. ഇത് കൂടുതൽ വിവരശേഖരണത്തിന് സഹായകമാകും. അങ്ങനെ ഒരിക്കൽ സംഭവിച്ചാൽ ഒട്ടനവധി ലൂണാർ രാത്രികളെ അതിജീവിക്കാനും കഴിയും. ഇതിനോടകം ചന്ദ്രയാൻ മൂന്ന് ശേഖരിച്ച വിവരങ്ങളിൽ ചിലത് ലോകത്തിന് പുതിയതാണ്. അവയെക്കുറിച്ചെല്ലാം വിശദമായി പഠിക്കുകയാണ് ശാസ്ത്രജ്ഞർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.