ചൈനയുടെ `കൃത്രിമ സൂര്യന്` ഉടന്‍!
10 കോടി ഡിഗ്രി സെൽഷ്യസ് താപം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ആറ്റോമിക് ഫ്യൂഷൻ റിയാക്ടറാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബീയജിംഗ്: ഊർജോത്പാദനത്തിൽ പുതിയ ചരിത്രം കുറിയ്ക്കാനൊരുങ്ങി ചൈന.
ഭൂമിക്കാവശ്യമായ ഊർജോത്പാദനം ലക്ഷ്യമിട്ട് കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനാണ് ചൈനയുടെ ശ്രമം.
ചൈനയിലെ ഹെഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ ഭൗമാധിഷ്ഠിതമായ സൺ സിമുലേറ്റർ നിർമ്മിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.
10 കോടി ഡിഗ്രി സെൽഷ്യസ് താപം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ആറ്റോമിക് ഫ്യൂഷൻ റിയാക്ടറാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്.
സൂര്യന്റെ കേന്ദ്രഭാഗത്തെ താപനില 1.5 കോടി ഡിഗ്രി സെൽഷ്യസ് ആയിരിക്കുന്നിടത്താണ് ഇത്രയേറെ ചൂട് ഉത്പാദിപ്പിക്കുന്ന റിയാക്ടർ ചൈന നിർമ്മിക്കുന്നത്.
സാധാരണ ആണവ വൈദ്യുതിനിലയങ്ങളിൽ ആറ്റം ന്യൂക്ലിയസുകൾ വിഘടിക്കുമ്പോൾ പുറം തള്ളുന്ന ഊര്‍ജ്ജം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ഈ പ്രക്രിയയെ ന്യൂക്ലിയർ ഫിഷൻ എന്നു പറയും. എന്നാൽ, രണ്ട് ആറ്റങ്ങൾ സംയോജിക്കുന്ന ഫ്യൂഷൻ പ്രക്രിയയിൽ ഫിഷനേക്കാൾ കൂടുതൽ ഊർജം പുറന്തള്ളുന്നുണ്ട്.
അതേസമയം, അപകടകരമായ മാലിന്യങ്ങളുടെ പുറംതള്ളൽ താരതമ്യേന കുറവുമാണ്. കൃത്രിമ ചന്ദ്രനെ നിർമിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു.
2020 മുതല്‍ തെരുവ് വിളക്കുകള്‍ക്ക് പകരം കൃത്രിമ ചന്ദ്രന് വെളിച്ചം തരുമെന്നാണ് ടിയാന് ഫു ന്യൂ അരീന സയന്‍സ് സൊസൈറ്റിയുടെ തലവന്‍ വു ചു൦ഗ്ഫെ൦ഗിന്റെ അവകാശ വാദം.
തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിചുയാന്‍ പ്രവിശ്യയിലെ ചെ൦ഗ്ദു നഗരത്തിനാണ് കൃത്രിമ ചന്ദ്രന്റെ പ്രയോജനം ലഭിക്കുക.
ചെ൦ഗ്ദു നഗരത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതിച്ചെലവിന് പരിഹാരമെന്ന നിലയില്‍ വിക്ഷേപിക്കുന്ന ഈ കൃത്രിമ ചന്ദ്രന് യഥാര്‍ത്ഥ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചം നല്‍കും.