ക്രിക്കറ്റ് ആവേശം ഉയർത്തികൊണ്ട് ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. വലിയ വിഭാഗം ക്രിക്കറ്റ് പ്രേമികൾ ലോകകപ്പ് മത്സരങ്ങൾ ടെലിവിഷനിലും ഓൺലൈനിലുമായിട്ടാണ് കാണുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഏകദിന ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിൽ സംപ്രേഷണം. ഇത്തവണ റെക്കോർഡ് കാണികൾ ക്രിക്കറ്റ് മത്സരം ഓൺലൈനിലൂടെ കാണാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓൺലൈനിലൂടെ വലിയ വിഭാഗം ഒരു കായിക പ്രേമികൾ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധ്യതയാണ്. എന്നാൽ കായിക പ്രേമികളെ വലയ്ക്കുന്നത് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷനാണ്. പ്രതിവർഷം കുറഞ്ഞത് ആയിരം രൂപയെങ്കിലും വേണം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാൻ. ഇനി ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇല്ലെന്ന് കരുതി വിഷമിക്കേണ്ട. ഇതിനായി ചില പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ടെലികോം കമ്പനിയായ ജിയോ. അത് ഏതെല്ലാമാണെന്ന് പരിശോധിക്കാം.


ALSO READ : Cricket World Cup 2023 : ലോകകപ്പ് കാണാൻ ജിബികൾ ഒഴുകും... ഒരു മത്സരം ഓൺലൈനിൽ കാണാൻ എത്രത്തോളം ഡാറ്റ വേണം


ജിയോ റീച്ചാർജ് പ്ലാനിലൂടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്സക്രിപ്ഷൻ


ജിയോയുടെ 328 രൂപയുടെ പ്ലാൻ


ദിനംപ്രതി 1.5 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന ജിയോയുടെ 28 ദിവസത്തെ പ്ലാനണ് 328 രൂപയുടെ. ഈ പ്ലാനിലൂടെ ഉപയോക്താവിന് മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.


ജിയോയുടെ 388 രൂപയുടെ പ്ലാൻ


ദിനംപ്രതി 2 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന ജിയോയുടെ 28 ദിവസത്തെ പ്ലാനണ് 388 രൂപയുടെ. ഈ പ്ലാനിലൂടെയും ഉപയോക്താവിന് മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.


ജിയോയുടെ 598 രൂപയുടെ പ്ലാൻ


ദിനംപ്രതി 2 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന ജിയോയുടെ 28 ദിവസത്തെ പ്ലാനണ് 598 രൂപയുടെ. എന്നാൽ ഈ പ്ലാനിലൂടെയും ഉപയോക്താവിന് ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷൻ ജിയോ നൽകുന്നത്.


ജിയോയുടെ 758 രൂപയുടെ പ്ലാൻ


ദിനംപ്രതി 1.5 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന ജിയോയുടെ 84 ദിവസത്തെ പ്ലാനണ് 758 രൂപയുടെ.  ഈ പ്ലാനിലൂടെയും ഉപയോക്താവിന് മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷനാണ് ജിയോ നൽകുന്നത്.


ജിയോയുടെ 808 രൂപയുടെ പ്ലാൻ


ദിനംപ്രതി 2 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന ജിയോയുടെ 84 ദിവസത്തെ പ്ലാനണ് 808 രൂപയുടെ. ഈ പ്ലാനിലൂടെ ഉപയോക്താവിന് മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷനാണ് ജിയോ നൽകുന്നത്.


ജിയോയുടെ 3,178 രൂപയുടെ പ്ലാൻ


ദിനംപ്രതി 2 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന ജിയോയുടെ ഒരു വർഷത്തെ പ്ലാനണ് 3,178 രൂപയുടെ. എന്നാൽ ഈ പ്ലാനിലൂടെയും ഉപയോക്താവിന് ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷനാണ് ജിയോ നൽകുന്നത്.


ഈ പ്ലാനുകൾ ഏത് തിരഞ്ഞെടുത്താലും ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് ആഡ് ഓണായി അധി ഡാറ്റ നൽകുന്നതാണ്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.