ന്യൂഡല്‍ഹി: പബ്ജി മൊബൈല്‍ ഗെയിം നിരോധിച്ചതിന് പിന്നാലെ ഫസ്റ്റ് പേര്‍സണ്‍ ഷൂട്ടര്‍ ഗെയിം പ്രഖ്യാപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍.  FAU-G (Fearless And United-Guards) എന്നാണ് പുതിയ ഗെയിമിന്റെ പേര്. ഫൗജി എന്ന ഹിന്ദി വാക്കിനു സൈന്യം (സൈനികന്‍) എന്നാണ് അര്‍ത്ഥം. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ചങ്കാണേ ചങ്കിടിപ്പാണേ, പബ്ജി ഞങ്ങള്‍ക്ക് ഉയിരാണേ...' പ്രതിഷേധിച്ച് യുവാക്കള്‍


പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത്‌ പദ്ധതിയ്ക്ക് പിന്തുണ നല്‍കിയാണ്‌ ഗെയിം ഒരുക്കുന്നത്. ഈ ഗെയിം കളിക്കുന്നവര്‍ക്ക് സൈനികരുടെ ത്യാഗം എന്താണെന്ന് മനസിലാകുമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. കൂടാതെ, ഈ ഗെയിമിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ ഇരുപത് ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ


കേന്ദ്രസർക്കാർ രൂപീകരിച്ച ഭാരത് കേ വീർ ട്രസ്റ്റ് വഴിയാകും സംഭാവന നല്‍കുക. ബെംഗളൂരു കമ്പനിയായ എൻകോർ ഗെയിംസാണ് ഇത് ഒരുക്കുന്നത്. ആൻഡ്രോയ്ഡിലും ഐഒഎസിലും ഈ ഗെയിം സൗജന്യമായി ലഭിക്കും.