വെറും 279 രൂപയ്ക്ക് ഈ കമ്പനി നൽകുന്നു 4 ലക്ഷത്തിന്റെ Life Insurance, ഒപ്പം unlimited കോളിംഗ് ഡാറ്റയും
എയർടെൽ (Airtel) അടുത്തിടെ രണ്ട് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ (Prepaid Recharge Plan) അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം കമ്പനി 4 ലക്ഷം രൂപയുടേയും രണ്ട് ലക്ഷം രൂപയുടേയും ലൈഫ് ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു. അവരെക്കുറിച്ച് നമുക്ക് അറിയാം ...
ഇന്ത്യൻ ടെലികോം കമ്പനിയായ എയർടെൽ അടുത്തിടെ രണ്ട് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ഇത് ആക്ടിവേറ്റ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഫ്രീ കോളിംഗും, ഹൈ സ്പീഡ് 4 ജി ഇൻറർനെറ്റും കൂടാതെ ഹെൽത്ത് ഇൻഷുറൻസ് (Life Insurance) ആനുകൂല്യവും നൽകുന്നു.
279 രൂപയ്ക്ക് 4 ലക്ഷത്തിന്റെ ഇൻഷുറൻസ്
കമ്പനിയുടെ (Airtel) വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപയോക്താക്കൾ 279 രൂപയുടെ റീചാർജ് പ്ലാൻ ആക്ടിവ് ആക്കിയാൽ അവർക്ക് എല്ലാ ദിവസവും 1.5 ജിബി ഹൈ സ്പീഡ് 4 ജി ഡാറ്റ ലഭിക്കും, കൂടാതെ ഏത് നെറ്റ്‌വർക്കിലേക്കും unlimited കോളിംഗ്, ദിവസവും 100 എസ്എംഎസ് അയയ്ക്കാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും ലഭിക്കുന്നു.
ഈ ലൈഫ് ഇൻഷുറൻസിനായി ഒരുതരത്തിലുള്ള മെഡിക്കൽ പരിശോധനകളും പേപ്പർ വർക്കുകളും ആവശ്യമില്ല. ഇത് മാത്രമല്ല, 28 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിൽ എയർടെൽ Xstream Premium സബ്സ്ക്രിപ്ഷനും ഫ്രീയായി നൽകുന്നു. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ പ്ലാൻ അനുസരിച്ച് ദൈനംദിന പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും.
179 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്
അതുപോലെ എയർടെല്ലിന്റെ 179 രൂപയുടെ റീചാർജ് പ്ലാനിൽ രണ്ട് ലക്ഷം രൂപ ലൈഫ് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. ഈ റീചാർജ് പ്ലാനിന്റെ കാലാവധിയും 28 ദിവസമാണ്. അതിൽ എല്ലാ ദിവസവും 2 ജിബി ഹൈ സ്പീഡ് 4 ജി ഇന്റർനെറ്റ്, ഏത് നെറ്റ്വർക്കിലേക്കുമുള്ള അൺലിമിറ്റഡ് കോളിങ് ഒപ്പം പ്രതിദിനം 300 എസ്എംഎസ് അയയ്ക്കാനുള്ള സൗകര്യം. ഇത് മാത്രമല്ല പ്ലാനിൽ എയർടെൽ Xstream Premium ന്റെ ഫ്രീ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. ഇതിലും ദൈനംദിന പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയുമെന്നത് ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...