Jio യുടെ ഈ അടിപൊളി പ്ലാൻ നിങ്ങൾക്ക് നൽകും കൂടുതൽ ഡാറ്റയും, ഇന്റർനെറ്റ് സ്പീഡും
നിങ്ങൾ മൊബൈൽ ഡാറ്റ ഉപയോഗിച്ച് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അതുകാരണം ദിവസവും ലഭിക്കുന്ന ഡാറ്റ തികയുന്നില്ലെങ്കിൽ ഇന്ന് നിങ്ങൾക്ക് ഒരു മാസത്തേക്ക് കുറഞ്ഞ വിലയ്ക്ക് പ്രവർത്തിക്കുന്ന ഒരു അത്ഭുതകരമായ ജിയോ ഡാറ്റ വൗച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.
ന്യൂഡൽഹി: ഈ ദിനങ്ങളിൽ എല്ലാ പണികളും വീട്ടിൽ ഇരുന്ന് നടക്കുകയാണ്. ഈ ദിവസങ്ങളിൽ ടെലികോം കമ്പനികൾ വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. നിങ്ങൾ മൊബൈൽ ഡാറ്റ ഉപയോഗിച്ച് പണി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാ ദിവസവും ലഭിക്കുന്ന ഡാറ്റ തികയുന്നില്ലെങ്കിൽ ഇതാ നിങ്ങൾക്കറിയാം ഒരു മാസത്തേക്ക് കുറഞ്ഞ വിലയ്ക്ക് പ്രവർത്തിക്കുന്ന ഒരു അത്ഭുതകരമായ ജിയോ ഡാറ്റ വൗച്ചറിനെക്കുറിച്ച്...
Also Read: Covid19: ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആപ്പിളും
Jio 151rs പ്ലാൻ
ജിയോയുടെ ഈ വിലകുറഞ്ഞ ഡാറ്റ വൗച്ചർ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നു, അതെ, ഈ റീചാർജ് പ്ലാൻ പയോക്താക്കൾക്ക് 30 ദിവസത്തെ കാലാവധിയുള്ള 30 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതൊരു ഡാറ്റ വൗച്ചർ മാത്രമാണ് ഇതിനർത്ഥം ഈ റീചാർജ് പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് കോളിംഗ്, free SMS അല്ലെങ്കിൽ മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല.
Jio 201rs പ്ലാൻ
ഈ പ്ലാനിൽ ഉപയോക്താവിന് 30 ദിവസത്തെ കാലാവധി ലഭിക്കുമെന്നും എന്നാൽ ഡാറ്റ 10 ജിബി കൂടുതൽ ലഭിക്കും. അതായത് 40 ജിബി ഡാറ്റ മൊത്തം ലഭിക്കുമെന്നർത്ഥം.
മറ്റ് ജിയോ പ്ലാനുകൾ
Reliance Jio യിൽ 11 രൂപ മുതൽ ജിയോ ഡാറ്റ വൗച്ചറുകൾ ലഭ്യമാണ്. ഈ വിലയിൽ 1 ജിബി ഡാറ്റ ലഭിക്കുന്നു. 21 രൂപയുടെ വൗച്ചറിൽ 2 ജിബി ഡാറ്റയും, 51 രൂപയുടെ വൗച്ചറിൽ 6 ജിബി ഡാറ്റയും, 101 രൂപയുടെ വൗച്ചറിൽ 12 ജിബിയും വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...