വെറും 329 രൂപയ്ക്ക് ലഭിക്കുന്നു 84 ദിവസത്തേക്കുള്ള അൺലിമിറ്റഡ് Internet! ഉടൻ റീചാർജ്ജ് ചെയ്യൂ

Jio വെറും 329 രൂപയുടെ റീചാർജ്ജിൽ 84 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ്, ഇന്റർനെറ്റ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വോഡഫോൺ-ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികൾ ഇത് വലിയൊരു അടിയാണ്.   

Written by - Ajitha Kumari | Last Updated : Apr 18, 2021, 01:45 PM IST
  • Jio അടിപൊളി പ്ലാൻ പുരത്തിറക്കി.
  • വോഡഫോൺ-ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികൾ ഇത് വലിയൊരു അടിയാണ്.
  • ജിയോയുടെ ഈ പുതിയ പ്ലാനിന്റെ വില വെറും 329 രൂപ മാത്രമാണ്.
വെറും 329 രൂപയ്ക്ക് ലഭിക്കുന്നു 84 ദിവസത്തേക്കുള്ള അൺലിമിറ്റഡ് Internet! ഉടൻ റീചാർജ്ജ് ചെയ്യൂ

ന്യൂഡൽഹി: നിങ്ങളും ഒരു മാസത്തിൽ ലുറഞ്ഞ ചെലവിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് (Unlimited Internet)ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെകിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.  രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ജിയോ (Jio)അടുത്തിടെ വിലകുറഞ്ഞ പ്രീപെയ്ഡ് റീചാർജ് പ്ലാൻ (Prepaid Recharge Plan) പുറത്തിറക്കിയിട്ടുണ്ട്.

ജിയോയുടെ വിലകുറഞ്ഞ പ്ലാൻ

ജിയോയുടെ (Jio) ഈ പുതിയ പ്ലാനിന്റെ വില വെറും 329 രൂപ മാത്രമാണ്. റീചാർജ് ചെയ്യുമ്പോൾ ഉപഭോക്താവിന് 6 ജിബി ഹൈ സ്പീഡ് ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, 100 എസ്എംഎസ് എന്നിവയുടെ ആനുകൂല്യം ലഭിക്കും. 

Also Read: BSNL BROADBAND PLANS: 300Mbps സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് വേഗതയും 4TB ഡാറ്റയും

ഈ പദ്ധതിയുടെ കാലാവധി 84 ദിവസമാണ്. അതേസമയം ഉയർന്ന വേഗതയുള്ള ഡാറ്റാ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് 64 Kbps വേഗതയിൽ പ്രവർത്തിക്കും. തുറന്നുപറഞ്ഞാൽ 6 GB ഉപയോഗിച്ചതിനുശേഷവും നിങ്ങളുടെ ഇന്റർനെറ്റ് മുടങ്ങില്ല പകരം വേഗത കുറച്ച് കുറയും എന്നുമാത്രം.  

വോഡഫാൻ-ഐഡിയ പ്ലാൻ 

ഇനി നിങ്ങൾ Vi യുടെ ഉപഭോക്താവാണെങ്കിൽ നിങ്ങൾക്ക് 379 രൂപയുടെ റീചാർജ് ചെയ്യേണ്ടിവരും. ഈ പ്ലാൻ അനുസരിച്ച് നിങ്ങൾക്ക് 84 ദിവസത്തേക്ക് 6 GB ഡാറ്റ ലഭിക്കും.  ഇതിനൊപ്പം ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 1000 എസ്എംഎസസും കൂടാതെ  Vi Movies, TV യിലേക്കുള്ള അക്സസും ലഭിക്കും.  

എയർടെല്ലിന്റെ ധൻസു പദ്ധതി

Airtel ഉപഭോക്താക്കൾ വെറും 379 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 84 ദിവസത്തേക്ക് 6 ജിബി ഡാറ്റയും, പരിധിയില്ലാത്ത വോയ്‌സ് കോളിംഗും, 900 എസ്എംഎസും ലഭിക്കും. ഇതോടൊപ്പം എയർടെൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്ക് പ്രവേശനം നൽകുന്നു. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് പറയുമ്പോൾ ഈ പ്ലാനിൽ XStream, Wynk Music, ഫ്രീ Hellotunes, Shaw അക്കാദമിയിൽ നിന്നുള്ള ഓൺലൈൻ കോഴ്സ്, ഫാസ്താഗിൽ ക്യാഷ്ബാക്ക് എന്നിവയും നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News