ന്യൂഡൽഹി: Jio യും BSNL ഉം തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനുള്ള ശക്തമായ പദ്ധതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, Vi (Vodafone India) എങ്ങനെ പിന്നിൽ നിൽക്കും. അടുത്തിടെ Vi അതിന്റെ ഉപയോക്താക്കൾക്കായി ഒരു മികച്ച ഡാറ്റ പ്ലാൻ അവതരിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൽ ദിനവും 4 ജിബി ഡാറ്റയോടൊപ്പം സൗജന്യ കോളിംഗ്, SMS, ജനപ്രിയ ഒടിടി ആപ്ലിക്കേഷനുകളിലേക്ക് സൗജന്യ ആക്സസ് എന്നിവയും നൽകുന്നു.


Also Read: VI ഉപഭോക്താക്കൾക്കായി അടിപൊളി പ്ലാൻ: 9, 11 രൂപയ്ക്ക് unlimited കോളിനൊപ്പം കൈനിറയെ ഡാറ്റയും


Vi യുടെ പ്ലാനിലെ പ്രത്യേകത എന്താണെന്ന് അറിയുക


Vi യുടെ അടുത്ത് പ്രതിദിനം 4GB ഡാറ്റ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്ലാനുകളുണ്ട്. 299 രൂപ, 449 രൂപ, 699 രൂപ എന്നിങ്ങനെയാണ് ഈ പദ്ധതികൾ. ഈ മൂന്ന് പ്ലാനുകളിൽ, കമ്പനി FUP യോടൊപ്പം ദിവസേന 4 ജിബി ഡാറ്റയും നൽകുന്നു. വാരാന്ത്യ ഡാറ്റ റോൾ‌ഓവർ, ബിംഗ് ഓൾ നൈറ്റ് എന്നിവ പോലുള്ള ആനുകൂല്യങ്ങളുമായി ഇവ വരുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.


വീക്കെൻഡ് ഡാറ്റ റോൾ‌ഓവറിൻറെയും ബിംഗ് ഓൾ നൈറ്റിന്റെയും പ്രത്യേകത എന്താണ്


വാരാന്ത്യ ഡാറ്റ റോൾ‌ഓവറിൽ‌ ഉപയോക്താക്കൾ‌ക്ക് ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളിൽ‌ ശേഷിക്കുന്ന ഡാറ്റ വാരാന്ത്യത്തിൽ  ഉപയോഗിക്കാൻ‌ കഴിയും. അതേസമയം, ബിംഗ് ഓൾ നൈറ്റിന് കീഴിൽ കമ്പനി രാത്രി 12 മുതൽ രാവിലെ 6 വരെ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല ഇത് പ്ലാനിൽ ലഭ്യമായ ദൈനംദിന ഡാറ്റയിൽ നിന്ന് കുറയ്ക്കുന്നില്ല.


Also Read: Jio നേക്കാളും മികച്ച പ്ലാൻ അവതരിപ്പിച്ച് BSNL, വെറും 151 രൂപയ്ക്ക് 40 ജിബി ഡാറ്റ 


ഈ മൂന്ന് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്


നോക്കുകയാണെങ്കിൽ മൂന്ന് പ്ലാനുകളിലും കാലാവധിയല്ലാതെ മറ്റൊരു വ്യത്യാസവുമില്ല. 299 രൂപയുടെ പദ്ധതിയിൽ 28 ദിവസവും, 449 രൂപയുടെ പദ്ധതിയിൽ 56 ദിവസവും 699 രൂപയുടെ പദ്ധതിയിൽ 84 ദിവസവുമാണ് കമ്പനി നൽകുന്ന കാലാവധി. എല്ലാ പ്ലാനുകളിലും രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യം നൽകുന്നു. കൂടാതെ പ്രതിദിനം 100 സൗജന്യ എസ്എംഎസ് വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ 
Vi Movies & TV Classic എന്നീ സൗജന്യ ആക്സസും നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക