PhonePe Income Tax Payment: ഇനി നിങ്ങൾക്ക് ഫോൺ പേ വഴി ആദായ നികുതി അടക്കാം, എങ്ങിനെയെന്ന് അറിയാൻ..?
Phonepe Income Tax Payment: നിങ്ങൾ ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെങ്കിൽ, ഫോൺ പേയിൽ നിന്ന് നിങ്ങൾക്ക് ഈ ജോലി എളുപ്പത്തിൽ ചെയ്യാൻ കഴിയും,ടാക്സ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതില്ല.
2022-23 സാമ്പത്തിക വർഷത്തേയും 2023-24 അസസ്‌മെന്റ് വർഷത്തേയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി അടുത്തുവരികയാണ്. സമയപരിധിക്കുള്ളിൽ റിട്ടേൺസ് ഫയൽ ചെയ്യാൻ ആദായനികുതി വകുപ്പ് ആവർത്തിച്ച് ഉപദേശിക്കുന്നു. നിങ്ങൾ ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെങ്കിൽ, ഫോൺ പേയിൽ നിന്ന് നിങ്ങൾക്ക് ഈ ജോലി എളുപ്പത്തിൽ ചെയ്യാൻ കഴിയും.
ആദായ നികുതി വകുപ്പിന്റെ സേവനം ആപ്പിൽ ആരംഭിക്കുന്നതായി PhonePe പ്രഖ്യപിച്ച് കഴിഞ്ഞു. ഇതുവഴി ശമ്പളമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കും അവരുടെ നികുതികൾ അടക്കാം.ഇതിനായി ടാക്സ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതില്ല.
PhonePe-യും PayMate-ഉം തമ്മിലുള്ള പങ്കാളിത്തം
ആദായനികുതി ഫയലിംഗ് സുഗമമാക്കുന്നതിന്, ഡിജിറ്റൽ പേയ്‌മെൻറ് സേവന ദാതാക്കളുമായ PayMate-മായി PhonePe-ക്ക് പങ്കാളിത്തമുണ്ട്. ഇതുവഴി ശമ്പളമുള്ള വ്യക്തികൾക്കും ബിസിനസുകാർക്കും 2022-23 സാമ്പത്തിക വർഷത്തേക്ക് അവരുടെ നികുതി അടയ്ക്കാം. ഇതുവഴി നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്യാൻ ലോഗിൻ ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുമെന്നും അവർക്ക് നികുതി എളുപ്പത്തിൽ അടക്കാൻ കഴിയുമെന്നും ഫോൺപേ പറയുന്നു.
ഇതോടൊപ്പം, നികുതിദായകർക്ക് അവരുടെ ക്രെഡിറ്റ് കാർഡ് വഴി നികുതി നിക്ഷേപിച്ച് 45 ദിവസത്തെ പലിശ രഹിത കാലയളവും പ്രയോജനപ്പെടുത്താം. നികുതി നിക്ഷേപിച്ചുകഴിഞ്ഞാൽ, ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ അവർക്ക് യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് (UTR) നമ്പർ ലഭിക്കും. രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നികുതി അടച്ചതിന്റെ ചെലാനും ലഭിക്കും.
PhonePe-യിൽ എങ്ങനെ ITR ഫയൽ ചെയ്യാം
1.ഇതിനായി Phone Pe ആപ്പ് തുറന്ന് Income Tax ഓപ്ഷൻ തിരഞ്ഞെടുക്കുക.
2. ഇതിനുശേഷം, നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നികുതി തുക, മൂല്യനിർണ്ണയ വർഷം, പാൻ കാർഡ് വിശദാംശങ്ങൾ എന്നിവ നൽകുക.
3.ആവശ്യമുള്ള തുക നൽകി പേയ്‌മെന്റ് തിരഞ്ഞെടുക്കുക.
4. പണമടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പോർട്ടൽ UTR നമ്പർ ലഭിക്കും, അത് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം.
നികുതി അടവ് എളുപ്പമാക്കി
ഫോൺ പേയിൽ ടാക്സ് പേയ്മെന്റ് ഫീച്ചർ വന്നത് വഴി നികുതിദായകർക്ക് നികുതി അടയ്‌ക്കാനുള്ള എളുപ്പവഴിയാണ് ഫോൺ പേ ഒരുക്കിയിരിക്കുന്നത്. നികുതി അടച്ചതിന് ശേഷം, രണ്ട് ദിവസത്തിനുള്ളിൽ ഉപയോക്താക്കൾക്ക് UTR നമ്പർ ലഭിക്കും, വിവരങ്ങൾ ആദായനികുതി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാം. ഫോൺ പേ വഴി മാത്രമേ നിങ്ങൾക്ക് ആദായനികുതി നിക്ഷേപിക്കാൻ കഴിയൂ എന്ന കാര്യം ഓർക്കുക, എന്നാൽ നിങ്ങൾ പോർട്ടൽ സന്ദർശിച്ച് റിട്ടേൺ സമർപ്പിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...