Twitter CEO : `മുമ്പത്തെയാളെക്കാൾ മികച്ചത്`; ട്വിറ്ററിന്റെ പുതിയ സിഇഒയെ പരിചയപ്പെടുത്തി ഇലോണ്‍ മസ്ക്
Elon Musk introduces new Twitter CEO : ഒരു നായ ഓഫീസ് ചെയറിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇലോൺ മസ്ക് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന് പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററിന്റെ പുതിയ സിഇഒയെ പരിചയപ്പെടുത്തി ഇലോണ്‍ മസ്കിന്റെ ട്വീറ്റ്. ഒരു നായ ഓഫീസ് ചെയറിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇലോൺ മസ്ക് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന് പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. മസ്കിന്റെ സ്വന്തം നായക്കുട്ടിയാണ് ഇത്. ഷിബ ഇനത്തിൽപ്പെട്ട അതിസുന്ദരനായ ഒരു നായയാണ് ഇത്. ഫ്ലോകിയെന്നാണ് നായയുടെ പേര്. കൂടാതെ ഇതിനോടൊപ്പം പരാഗ് അഗർവാളിനെക്കാൾ മികച്ച ആളാണെന്ന് സൂചിപ്പിച്ച് കൊണ്ട് മുമ്പത്തെയാളെക്കാൾ മികച്ച ആളാണ് പുതിയ സിഇഒ എന്നും റിപ്ലൈ ട്വീറ്റിൽ ഇലോൺ മസ്‌ക് പറഞ്ഞു.
2022 ഒക്ടോബറിൽ ഇലോൺ മാസ്ക് 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് ട്വിറ്റർ സ്വന്തമാക്കിയത് . ഇതിന് പിന്നാലെ ട്വിറ്ററിന്റെ അന്നത്തെ സിഇഒ പരാഗ് അഗർവാളിനേയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാലിനെയും ലീഗൽ പോളിസി ട്രസ്റ്റ് മേധാവി വിജയ ഗഡ്ഡെയേയും ഇലോൺ മസ്ക് പുറത്താക്കിയിരുന്നു. ഇലോൺ മസ്കും പരാഗ് അഗർവാളും തമ്മിൽ പലത്തവണ കൊമ്പുകോർത്തിരുന്നു.
ALSO READ: Twitter Deal: ട്വിറ്റർ ഇനി മസ്കിന് സ്വന്തം; അഴിച്ചുപണി തുടങ്ങി
2021 നവംബറിൽ മുൻ സിഇഒ ജാക്ക് ഡോർസി തന്റെ ചുമതലയിൽ നിന്ന് വിരമിച്ചപ്പോളാണ് അഗർവാളിന് ട്വിറ്റർ സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2021-ലെ അദ്ദേഹത്തിന്റെ ആകെ ശമ്പളം 30.4 മില്യൺ ഡോളർ ആയിരുന്നു, അത് അദ്ദേഹത്തിന് സ്റ്റോക്ക് അവാർഡായി ആണ് നൽകിയത്. ട്വിറ്ററിന്റെ വളർച്ച ഘട്ടത്തിൽ 1000-ൽ താഴെ ജീവനക്കാർ മാത്രമുണ്ടായിരുന്ന സമയത്താണ് പരാഗ് അഗർവാൾ ട്വിറ്ററിൽ തൊഴിലാളിയായത്. 2022 ൽ എലോൺ മസ്‌ക് അദ്ദേഹത്തെ പുറത്താക്കിയപ്പോൾ 10 വർഷത്തെ പ്രവർത്തന പരിചയം അദ്ദേഹത്തിന് ട്വിറ്ററിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...