തിരുവനന്തപുരം: ക്ലീനിങ് റോബോട്ട്, മെഡിക്കല്‍ റോബോട്ട്, അസിസ്റ്റന്റ് റോബോട്ട്, ഓഫീസ് റോബോട്ട്, ഓട്ടോമേഷന്‍ റോബോട്ട്, എന്റര്‍ടെയ്ന്‍മെന്റ് റോബോട്ട് ഇങ്ങനെ വിഷ്ണുവിന്റെ വീട് നിറയെ റോബോട്ടുകളാണ്. പഠനാവശ്യത്തിനും വീട് വൃത്തിയാക്കാനും തുടങ്ങി എന്താവശ്യത്തിനും റെഡിയാണ് വിഷ്ണുവിൻ്റെ റോബോട്ടുകള്‍. എന്നാൽ, എന്തിനാണ് വിഷ്ണുവിനെ പോലെ ഒരു ചെറുപ്പക്കാരൻ റോബോട്ടുകൾ ഉപയോഗിക്കുന്നത് എന്നതാകും പ്രേക്ഷകരുടെ സംശയം. റോബോട്ട് വിശേഷങ്ങൾ പങ്കുവെച്ച് വിഷ്ണു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട് ലിസി മന്ദിരത്തില്‍ വിഷ്ണു പി കുമാറാണ് വിവിധതരം റോബോട്ടും ഉപകരണങ്ങളും നിര്‍മിച്ച് ശ്രദ്ധേയനാകുന്നത്. തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനിയറിങ് കോളേജിലെ അവസാനവര്‍ഷ ബിടെക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. രണ്ടാം ക്ലാസ് മുതല്‍ ഇലക്ട്രോണിക്‌സിലും കണ്ടുപിടിത്തങ്ങളിലുമായിരുന്നു താല്‍പ്പര്യം. ചെറിയ കാലത്തിനുള്ളിൽ തന്നെ വിഷ്ണു  നിർമ്മിച്ച 97 റോബോട്ടുകളാണ്. ക്ലീനിങ് റോബോട്ട്, മെഡിക്കല്‍ റോബോട്ട്, അസിസ്റ്റന്റ് റോബോട്ട്, ഓഫീസ് റോബോട്ട്, ഓട്ടോമേഷന്‍ റോബോട്ട്, എന്റര്‍ടെയ്ന്‍മെന്റ് റോബോട്ട് ഇങ്ങനെ പോകുന്നു വിഷ്ണുവിന്റെ റോബോട്ട് കഥകൾ.



ALSO READ: Ranthambore’s First Woman Naturalist : പുരുഷന്മാർ മാത്രം നയിച്ചിരുന്ന രൺതംബോർ വന്യ ജീവി സങ്കേതത്തിൽ ഏക സ്ത്രീ സാന്നിധ്യമായി സുരജ് ഭായ് മീന


ആദ്യ ഘട്ട കൊവിഡ് വ്യാപനമുണ്ടായപ്പോൾ തന്നെ കുറഞ്ഞ ചെലവില്‍ കൃത്യതയുള്ള ഓക്സിമീറ്ററുകള്‍ നിര്‍മിക്കാമോയെന്ന് കോളേജിലെ അധ്യാപകനായ പ്രൊഫ. ജെ. എസ് അരുണ്‍ അന്വേഷിച്ചു. നിര്‍ദേശം ഏറ്റെടുത്ത വിഷ്ണു, ഓക്‌സിഫൈന്‍ എന്ന മൊബൈല്‍ ആപ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓക്‌സിമീറ്റര്‍ നിര്‍മിച്ചു. വിരലില്‍ വയ്ക്കാവുന്ന ഡിവൈസും പരിശോധനാ ഫലം മൊബൈലില്‍ ആപ്പില്‍ ലഭിക്കുന്ന രീതിയിലുമാണ് ഓക്‌സിഫൈന്‍ പ്രവര്‍ത്തിക്കുന്നത്. കണ്ടുപിടിത്തങ്ങളോടും നിർമ്മാണങ്ങളോടും പ്രത്യേക തരം ഇഷ്ടം കൂടി കാണിക്കുന്നയാൾ കൂടിയാണ് വിഷ്ണു.



ALSO READ: രണ്ട് മാസം കൊണ്ട് അഫ്ന വരച്ചത് 60 ചിത്രങ്ങൾ; എക്സിബിഷൻ കാണാൻ അലൻസീയറും ; വഴികാട്ടിയായി അധ്യാപകൻ സജിത്ത്


ഒരു മിനിട്ട് മുതല്‍ 24 മണിക്കൂര്‍ വരെയുള്ള ഓക്‌സിജന്‍, പള്‍സ് ലെവല്‍ കൃത്യമായി മൊബൈലിലൂടെ അറിയാനും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരുടെ മൊബൈലില്‍ കാണാനും സാധിക്കും. വീട്ടിലുള്ളവരുടെ പള്‍സും ഓക്‌സിജന്‍ ലെവലും വിദേശ രാജ്യത്തുള്ള മക്കള്‍ക്കുംവരെ കാണാമെന്ന് ചുരുക്കം. കൊവിഡ് കാരണം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാണ് വിഷ്ണുവിൻ്റെ കണ്ടുപിടുത്തം. 400 രൂപയാണ് നിര്‍മാണച്ചെലവ്. കണ്ടുപിടിത്തത്തിന് തിരുവനന്തപുരം ശ്രീചിത്രയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.



ALSO READ: Kerala University : ചാർക്കോൾ സ്കെച്ചിൽ അത്ഭുതങ്ങൾ തീർത്ത് സർവ്വകലാശാല പ്രോ വി.സി; 30 വർഷത്തിനുശേഷം അജയകുമാർ വീണ്ടും ചിത്രരചനയിലേക്ക്!


യന്തിരന്‍ സിനിമ കണ്ടതോടെയാണ് വിഷ്ണുവിന് റോബോട്ടിക്‌സ് മേഖലയോട് അടുപ്പം തോന്നി തുടങ്ങിയത്. ആവശ്യക്കാര്‍ക്ക് കുറഞ്ഞ ചെലവിലാണ് റോബോട്ടുകൾ വിഷ്ണു നിർമ്മിച്ചു നൽകുന്നത്. സമൂഹനന്മ ലക്ഷ്യമിട്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യണമെന്നാണ് ഈ ചെറുപ്പക്കാരൻ്റെ ഇനിയുള്ള ലക്ഷ്യം. അച്ഛനമ്മമാരായ പത്മകുമാറും ലിസിയും മകന് കട്ട സപ്പോർട്ടുമായി രംഗത്തുണ്ട്. വീട്ടുകാരുടെ പിന്തുണ കൂടി ലഭിക്കുന്നത് തനിക്ക് ഈ രംഗത്ത് കൂടുതൽ കണ്ടുപിടിത്തങ്ങൾ നടത്താൻ സഹായകമാണെന്ന് വിഷ്ണു പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.