നമ്മുടെ ജോലിയുമായി ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടകമാണ് പ്രൊവിഡന്റ് ഫണ്ട് (PF). എംപ്ലൊയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷനിൽ (EPFO) ഏറ്റവും പ്രധാനപ്പെട്ട് യുണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN). പലപ്പോഴും ഈ 12 അക്ക സംഖ്യ നമ്മൾ എപ്പോഴും മറന്ന് പോകാറുള്ളതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപിഎഫ്ഒയുമായി ബന്ധപ്പട്ട് ഏത് കാര്യത്തിന് ഈ 12 അക്ക സംഖ്യ നിർബന്ധമാണ്. അങ്ങനെ മറന്ന് പോയാൽ നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ നിങ്ങളുടെ യുഎഎൻ നമ്പർ കണ്ടെത്താം മറ്റൊരുടെയും സഹായമില്ലാതെ ലഭിക്കുമന്നതാണ്.. താഴെ പറയുന്നവ ചെയ്താൽ യുഎഎൻ സംഖ്യ നിങ്ങളുടെ ഫോണിൽ മെസേജായി ലഭിക്കുന്നതാണ്.


ALSO READ : EPFO Pension Latest News: പി‌എഫ് ഘടനയിൽ വലിയ മാറ്റങ്ങൾ, എന്താണെന്ന് അറിയണ്ടേ?


1. ഇപിഎഫ്ഒയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. 
2. വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം ഔർ സർവീസ് ക്ലിക്ക് ചെയ്യുക, തുടർന്ന് ഫോർ എംപ്ലോയീസ് തിരിഞ്ഞെടുത്തിതിന് ശേഷം മെമ്പർ യുഎഎൻ ഓൺലൈൻ സർവീസസ്, ശേഷം നോ യുവർ യുഎഎൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
3. തുടർന്ന് ലോഡ് ആകുന്ന പേജിൽ നിങ്ങളുടെ പേര് പാൻ അല്ലെങ്കിൽ ആധാർ കാർഡ് എന്നിവയുടെ നമ്പർ കൊടുക്കുക.
4. ക്യാപ്ച്ച നൽകിയതിന് ശേഷം പിൻ ജെനറേറ്റ് ചെയ്യുക. 
തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ യുഎഎൻ നമ്പർ ലഭിക്കുന്നതാണ്.


ALSO READ : EPFO അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാർത്ത, Job ഉപേക്ഷിച്ചതിന് ശേഷം വിശദാംശങ്ങൾ സ്വന്തമായി update ചെയ്യാം


ഇനി നിങ്ങളുടെ കമ്പിനി നിങ്ങളുടെ യുഎഎൻ നമ്പർ ജനറേറ്റ് ചെയ്തില്ലിങ്കിൽ നിങ്ങൾക്ക് തന്നെ അത് ചെയ്യാൻ സാധിക്കുന്നതാണ്. 


1. അതിനായി യുഎഎൻ പോർട്ടലിൽ പ്രവേശിക്കുക (https://unifiedportal-mem.epfindia.gov.in/memberinterface/ )
2. അതിൽ നോ യുവർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക
3. അപ്പോൾ വരുന്ന പേജിൽ നിങ്ങളുടെ പിഎഫ് നമ്പറും  മറ്റ് വിവരങ്ങളും നൽകുക. ക്യാപ്ച്ച നൽകിയതിന് ശേഷം പിൻ ഓഥറൈസ് ചെയ്യുക.
3. നിങ്ങളുടെ നമ്പറിലേക്ക് ഒരു പിൻ വരുന്നതാണ്, അത് നൽകിയതിന് ശേഷം ഓടിപി വാലിഡേറ്റ് ചെയ്യുക
4.അതെ തുടർന്ന് നിങ്ങളുടെ ഫോണിൽ നിങ്ങളുടെ യുഎഎൻ നമ്പർ ലഭിക്കുന്നതാണ്. 


ALSO READ : EPF: ഇപിഎഫ് നിക്ഷേപത്തിന് 8.5% പലിശ നിരക്ക് തുടരും


പക്ഷെ ഒരു കാര്യ ശ്രദ്ധിക്കണം, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപം ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതാണോ എന്ന് ഉറപ്പ് വരുത്തുക. എന്നാൽ മാത്രമെ നിങ്ങൾക്ക് യുഎഎൻ നമ്പർ ലഭിക്കു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.