ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഡാറ്റാ മോഷണത്തിനുള്ള സാധ്യത ഈ ദിവസങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.  ഇപ്പോൾ വരുന്ന പുതിയ കേസ് ഫെയ്സ്ബുക്കിന്റെതാണ്.  ഫേസ്ബുക്കിൽ കണ്ടെത്തിയ ഒരു ബഗ് കാരണം ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കളുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ടുണ്ട്.  ചോർന്നുവെന്ന ഡാറ്റയിൽ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ഇമെയിലുകളുടേയും ജന്മദിനത്തിന്റെയും വിവരങ്ങൾ ഉൾപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻസ്റ്റാഗ്രാം (Instagrtam) ബിസിനസ് അക്കൗണ്ട് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്കിലെ (Facebook) ഒരു ബഗ് ചോർത്തിയതായിട്ടാണ് ടെക് സൈറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. സുരക്ഷാ ഗവേഷകനായ Saugata Pokharel ആണ് ഈ ബഗ് ആദ്യമായി വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് സെർവറിൽ അടുത്തിടെ ഒരു ബഗ് കണ്ടെത്തിയതായി ഗവേഷകൻ അവകാശപ്പെടുന്നു. ഈ ബഗ് കാരണം നിരവധി ഇൻസ്റ്റാഗ്രാം ബിസിനസ്സ് അക്കൗണ്ട് ഉപയോക്താക്കളുടെ ഇമെയിലുകളുടേയും ജന്മദിനത്തിന്റെയും വിവരങ്ങൾ ചോർന്നു. ഇൻസ്റ്റാഗ്രാമിന്റെ ഈ ചോർച്ച മുതലെടുക്കാൻ ഹാക്കർമാർക്ക് കഴിയുമെന്ന് Pokharel പറഞ്ഞു. 


Also Read: ഫോണിൽ ചാ‌ർജ് നിൽക്കുന്നിലെങ്കിൽ ഇവ ഒന്ന് ചെയ്ത് നോക്കു


Facebook Business Suite mistake


Facebook Business Suite ഉപകരണത്തിലാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ. ഇനി നിങ്ങളുടെ Facebook ബിസിനസ്സ് അക്കൗണ്ട് ഇൻസ്റ്റാഗ്രാമുമായി ലിങ്കുചെയ്തിട്ടുണ്ടെങ്കിൽ അപകടം കൂടുതലാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ Facebook Business Suite ഉപകരണം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും.


ഇതിനിടയിൽ അടുത്തിടെ നടത്തിയ ഒരു പരിശോധനയിൽ ഒരു ഗവേഷകന് ഈ പ്രശ്നത്തെക്കുറിച്ച് വ്യക്തതയുണ്ടെന്നും മാത്രമല്ല ഫേസ്ബുക്ക് ഈ പ്രശ്നം പരിഹരിച്ചുവെന്നും ഈ ബഗ് കണ്ടുപിടിച്ചതിന് ഗവേഷകന് പ്രതിഫലം നൽകിയിട്ടുണ്ടെന്നും ഫേസ്ബുക്ക് വക്താവ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.