Facebook, Instagram, Messenger ഉപയോക്താക്കൾ പെട്ടെന്ന് ലോഗ് ഔട്ട് ആയതായി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് തിരികെ ലോഗിൻ ചെയ്യാനും സാധിക്കുന്നില്ല...


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ ഉപയോക്താക്കൾ ഇന്ന് (മാർച്ച് 5) രാത്രി 9:21 ന് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പെട്ടെന്ന് ലോഗ് ഔട്ട് ആയതായി റിപ്പോർട്ട് ചെയ്യുന്നു.  Downdetector പറയുന്നതനുസരിച്ച്, പ്രശ്നം ആഗോളമാണ്.  നിരവധി ഉപയോക്താക്കൾ ഇത് സംബന്ധിച്ച പരാതികള്‍ നല്‍കുന്നു. 


മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളാണ് ഒറ്റയടിക്ക് നിശ്ചലമായത്. ഫേസ്ബുക്കും  ഇന്‍സ്റ്റഗ്രാമും മെസഞ്ചറും ഒറ്റയടിക്ക് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലായി.


സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ലോഗ് ഔട്ടായത്. എന്നാല്‍ പിന്നീട് എത്രതവണ ശ്രമിച്ചിട്ടും ലോഗ് ഇന്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ലോകമൊട്ടുക്കുള്ള ഉപയോക്താക്കള്‍ പറയുന്നത്. 


Downdetector -ല്‍ ലക്ഷക്കണക്കിന്‌ ആളുകളാണ് ഇതിനോടകം പരാതിയുമായി എത്തിയിരിയ്ക്കുന്നത്.  
മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകള്‍ നിലച്ചതോടെ Instagram Down, Facebook down, സക്കര്‍ബര്‍ഗ്, മെറ്റ എന്നീ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ (ട്വിറ്റര്‍) ട്രെന്‍ഡിംഗ് ആയി മാറിക്കഴിഞ്ഞു....!! 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.