New Delhi : ഇന്ത്യയിൽ ഫേസ്ബുക്കിന്റെ സർവർ (Facebook Down) നിശ്ചലമായി. ഫേസ്ബുക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് (WhatsApp Down), ഇൻസ്റ്റ്ഗ്രാം (Instagram Down) ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിശ്ചലമായി. 



COMMERCIAL BREAK
SCROLL TO CONTINUE READING

പ്രവർത്തനം നിശ്ചലമായി എന്ന് വിവിധ ഉപഭോക്തമാക്കൾ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഏകദേശ പത്തോളം മിനിറ്റുകളിലായി വാട്സാപ്പിൽ നിന്ന് സന്ദേശം അയച്ചിട്ട് ലഭ്യമാകുന്നില്ലയെന്ന് വാർത്ത ഏജൻസിയായ എഎൻഐ അറിയിച്ചു.


സർവർ നിശ്ചലമായത് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ട്വിറ്ററിലൂടെ ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു.


"ചില ഇടങ്ങളിൽ ഞങ്ങളുടെ ആപ്ലിക്കേഷനുകൾ നിശ്ചലമായ വിവരം ലഭിച്ചു. എത്രയും വേഗം പഴപടിയാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നിങ്ങളുടെ ബുദ്ധിമുട്ടി ഞങ്ങൾ ഖേദിക്കുന്നു" ഫേസ്ബുക്ക് ട്വിറ്ററിൽ കുറിച്ചു.



ഫേസ്ബുക്കിൽ ഫീഡ് ലഭ്യമല്ല എന്നാണ് കാണിക്കുന്നതാണ്. ഇൻസ്റ്റാഗ്രമിൽ പുതിയ പോസ്റ്റുകൾ ലഭ്യമല്ലയെന്നും കാണിക്കുന്നു


കൂടാതെ ഫേസ്ബുക്കിന്റെ സർവർ ഇല്ലാതായോടെ #FacebookDown #InstagramDown #WhatsAppDown എന്ന ഹാഷ്ടാഗോടെ ഉപഭോക്താക്കൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്തും തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ ട്വിറ്റുകൾ ട്രൻഡിങിൽ ആകുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.