ഫെയ്സ്ബുക്ക് വഴി തെറ്റിദ്ധാരണ പടരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ പങ്ക് വെയ്ക്കുന്ന വാര്‍ത്താ ലിങ്കുകള്‍ മൂന്ന് മാസം പഴക്കം ഉള്ളതാണെങ്കില്‍ ഫെയ്സ്ബുക്ക് മുന്നറിയിപ്പ് നല്‍കും.
ഇതില്‍ നിന്നും വാര്‍ത്തകളുടെ പശ്ചാത്തലം കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും.


ഫെയ്സ്ബുക്ക് അവരുടെ ബ്ലോഗ്‌ പോസ്റ്റില്‍ കൂടെയാണ് പുതിയ ഫീച്ചറിനെ കുറിച്ച് അറിയിച്ചത്,ഉപയോക്താക്കള്‍ അവര്‍ എന്ത് വായിക്കണം,
എന്ത് വിശ്വസിക്കണം,പങ്ക് വെയ്ക്കണം എന്നെല്ലാം തീരുമാനിക്കുന്നതില്‍ സമയം ഒരു വലിയ ഘടകം ആണെന്ന തിരിച്ചറിവിലാണ് പുതിയ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്.
പഴയ വാര്‍ത്തകള്‍,പുതിയ വാര്‍ത്തകള്‍ പോലെ പങ്ക് വെയ്ക്കപെടുകയാണ്,ഇതിലൂടെ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുമായി ബന്ധപെട്ട് തെറ്റിദ്ധാരണ
പരക്കുന്നതിന് സാധ്യതയുണ്ടെന്ന് വിവിധ മാധ്യമ,പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ ആശങ്ക അറിയിച്ചിരുന്നെന്നും ബ്ലോഗ്‌ പോസ്റ്റില്‍ ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നു.


Also Read:മാധ്യമ പ്രവർത്തകരോട്..കലിപ്പടങ്ങാതെ യുവമോര്‍ച്ച നേതാവ്!


 


പുതിയ ഫീച്ചറില്‍ ഒരാള്‍ 90 ദിവസത്തിലധികം  പഴക്കമുള്ള ഒരു വാര്‍ത്താ ലിങ്ക് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ ഒരാള്‍ ശ്രമിക്കുമ്പോള്‍ 
ഒരു മുന്നറിയിപ്പ് പോപ് ആപ്പ് വിന്‍ഡോ ആയി പ്രത്യക്ഷപെടും,ഇത് മൂന്ന് മാസം പഴക്കമുള്ള ലേഖനമാണ് എന്ന് മുന്നറിയിപ്പില്‍ കാണിക്കുകയും ചെയ്യും.