FAU-G Game 5 Million Downloads കടന്നു; Google പ്ലേ സ്റ്റോറിലെ Top Free Gamesൽ ഒന്നാമത്
ഇപ്പോൾ ഫൗജിക്ക് 3.4 സ്റ്റാറാണ് ലഭിച്ചിരിക്കുന്ന റേറ്റിങ്. റിലീസ് ചെയ്‌ത് 3 ദിവസത്തിനുള്ളിൽ തന്നെ 5 മില്യൺ ഡൗൺലോഡ്സ് ആണ് ഫൗജിയ്ക്ക് ലഭിച്ചിരിക്കുന്നത്.
PUB-G ക്ക് പകരം ഇന്ത്യ നിർമ്മിച്ച ഫൗജി(FAU-G) ഗെയിം റിപ്പബ്ലിക്ക് ദിനത്തിലാണ് റിലീസ് ചെയ്‌ത്. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഗെയിം ലഭ്യമായിട്ടുള്ളത്. റിലീസ് (Release) ചെയ്‌ത് 3 ദിവസത്തിനുള്ളിൽ തന്നെ 5 മില്യൺ ഡൗൺലോഡ്സ് ആണ് ഫൗജിയ്ക്ക് ലഭിച്ചിരിക്കുന്നത്. മുമ്പ് തന്നെ ഗെയിം വികസിപ്പിച്ച കമ്പനി ഗെയിം കുറച്ച ദിവസങ്ങൾക്കുളിൽ തന്നെ ഐ ഫോണിലും റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കൃത്യമായ തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഇപ്പോൾ ഫൗജിക്ക് (FAU-G) 3.4 സ്റ്റാറാണ് ലഭിച്ചിരിക്കുന്ന റേറ്റിങ് (Rating). വരും ദിവസങ്ങളിൽ ആവേശകരമായ രീതിയിൽ കൂടുതൽ എപിസോഡ്സ് കൊണ്ട് വരുമെന്ന് ഡെവലപ്പർമാരായ എൻ കോർ ഗെയിംസ് പറഞ്ഞിരുന്നു. ഗെയിമിന്റെ (Game)ആദ്യ എപ്പിസോഡിൽ ഗാൽവാൻ വാലിയിലെ പോരാട്ടമാണ് കാണിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഗെയിം സ്റ്റോറി മോഡിൽ മാത്രമായിരിക്കും. വരും ദിവസങ്ങളിൽ മൾട്ടി പ്ലെയർ സംവിധാനവും ഗെയിമിൽ ഉണ്ടായിരിക്കും.
ALSO READ: India യിലെ ആദ്യ 5G നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് Airtel
കേന്ദ്ര സര്‍ക്കാര്‍ പബ്ജി(Pubg) നിരോധിച്ചത്തിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ (Akshay Kumar) ബ്രാന്‍ഡ് അംബാസഡറായ ആക്ഷന്‍ ഗെയിം 'ഫിയര്‍ലെസ്സ് ആന്‍ഡ് യുണൈറ്റഡ്: ഗാര്‍ഡ്‌സ് (ഫൗജി)' പ്രഖ്യാപിച്ചത്. നവംബര്‍ 30-ന് ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ (Prime Minister) ആത്മനിര്‍ഭര്‍ സംരംഭത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യന്‍ സൈന്യത്തിലെ ധീരജവാന്മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന 'ഭാരത് കെ വീര്‍ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...