Flipkart Big Diwali Sale 2022: ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ദീവാലി സെയിൽ; ഇപ്പോൾ കുറഞ്ഞ വിലയിൽ കിട്ടുന്ന കിടിലം ഫോണുകൾ ഏതൊക്കെ?
Flipkart Big Diwali Sale 2022 Offers: പോക്കോ എക്സ് 4 പ്രൊ ഫോണുകൾക്ക് വമ്പൻ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ദീവാലി സെയിളിലൂടെ ലഭിക്കുന്നത്. 18,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണുകൾ ഇപ്പോൾ 15,499 രൂപയ്ക്ക് ലഭിക്കും.
ദീപാവലി കാലം ഓഫറുകളുടെ കൂടി കാലമാണ്. ഫ്ലിപ്കാർട്ടും ആമസോണും മറ്റ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളും നിരവധി ഓഫറുകളാണ് ഈ സമയത്ത് ഉപഭോക്താക്കൾക്ക് നൽകുന്നത്. അതിൽ തന്നെ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിലെ ബിഗ് ദീവാലി സെയിൽ. വിവിധ ഫോണുകൾക്ക് വൻ ഓഫറുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ഏതൊക്കെ ഫോണുകൾക്കാണ് ഓഫറുകൾ ലഭിക്കുന്നതെന്ന് നോക്കാം
പോക്കോ എക്സ് 4 പ്രൊ
പോക്കോ എക്സ് 4 പ്രൊ ഫോണുകൾക്ക് വമ്പൻ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ദീവാലി സെയിളിലൂടെ ലഭിക്കുന്നത്. 18,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണുകൾ ഇപ്പോൾ 15,499 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ 6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 15,499 രൂപ. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. കൂടാതെ 120hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. സ്നാപ്ഡ്രാഗൺ 695 പ്രൊസസ്സറാണ് ഫോണിന് ഉള്ളത്.
റിയൽ മി 9 5ജി എസ്ഇ
റിയൽ മി 9 5ജി എസ്ഇ ഫോണുകൾ ഇപ്പോൾ 14,999 രൂപയ്ക്ക് ലഭ്യമാകും. 16,999 ഇന്ത്യയിൽ എത്തിയ ഫോണുകളാണ് റിയൽ മി 9 5ജി എസ്ഇ.
6.6-ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന് 144 Hz റിഫ്രഷ് റേറ്റുമുണ്ട്. സ്നാപ്ഡ്രാഗൺ 778 ജി പ്രൊസസ്സറാണ് ഫോണിനുള്ളത്. ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സലാണ് ഫോണിന്റെ പ്രധാന ക്യാമറ.
മോട്ടോ എഡ്ജ് 30
മോട്ടറോളയുടെ മോട്ടോ എഡ്ജ് 30 ഫോണുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ദീവാലി സെയിലിൽ ഇപ്പോൾ 24,999 രൂപയ്ക്ക് ലഭ്യമാകും. 6.55 ഇഞ്ച് പഞ്ച് ഹോൾ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2400 x 1080 പിക്സല്സോട് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനാണ് ഫോണിന് ഉള്ളത്. ഫോണിന്റെ റിഫ്രഷ് റേറ്റ് 144 Hz ആണ്. 10 ബിറ്റ് കളർ, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ. സ്നാപ്ഡ്രാഗൺ 778 ജി പ്രൊസസ്സറാണ് ഫോണിനുള്ളത്
സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി
സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി ഫോണുകൾ ഇപ്പോൾ 32,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ദീവാലി സെയിലിൽ ലഭ്യമാകും. 6.4 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന് 120 Hz റിഫ്രഷ് റേറ്റുമുണ്ട്. എക്സിനോസ് 2100 എസ്ഒസി പ്രൊസസ്സറാണ് ഫോണിനുള്ളത്. ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സലാണ് ഫോണിന്റെ പ്രധാന ക്യാമറ. 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...