Redmi A1 Plus Smartphone : കുറഞ്ഞ വിലയിൽ കിടിലം ഫീച്ചറുകളുമായി റെഡ്മി എ1 പ്ലസ്; റെഡ്‌മിയുടെ പുതിയ ബജറ്റ് ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

വളരെ കുറഞ്ഞ വിലയിൽ എത്തുന്ന ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ എന്നിവയാണ്

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 12:18 PM IST
  • റെഡ്മി എ1 പ്ലസ് ഫോണുകളാണ് റെഡ്മി പുതുതായി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.
  • വളരെ കുറഞ്ഞ വിലയിൽ എത്തുന്ന ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ എന്നിവയാണ്
  • ലെതർ ഫിനിഷ് ഡിസൈനോട് കൂടിയാണ് ഫോൺ എത്തുന്നത്.
Redmi A1 Plus Smartphone : കുറഞ്ഞ വിലയിൽ കിടിലം ഫീച്ചറുകളുമായി റെഡ്മി എ1 പ്ലസ്; റെഡ്‌മിയുടെ പുതിയ ബജറ്റ് ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

പുതിയ എൻട്രി ലെവൽ ഫോണുകൾ രാജ്യത്ത് എത്തിച്ചിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മി.  റെഡ്മി എ1 പ്ലസ് ഫോണുകളാണ് റെഡ്മി പുതുതായി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ വിലയിൽ എത്തുന്ന ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ എന്നിവയാണ്. ലെതർ ഫിനിഷ് ഡിസൈനോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന് മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.  2 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ്, 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേർഷനുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ  2 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 7,499 രൂപയാണ്. അതേസമയം ഫോണിന്റെ 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 8,499 രൂപയാണ്. ഫോൺ ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് എത്തുന്നത്. ലൈറ്റ് ബ്ലൂ, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഒക്ടോബർ 17 മുതലാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ട്, എംഐ.കോം, എംഐ ഹോം എന്നിവിടങ്ങളിൽ നിന്നാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

ALSO READ: Moto E32 Smartphone : വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി മോട്ടോ ഇ32 ഇന്ത്യയിലെത്തി; സവിശേഷതകൾ, വില തുടങ്ങി അറിയേണ്ടതെല്ലാം

6.52 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തുന്നത്. 60 Hz റിഫ്രഷ് റേറ്റോട് കൂടി എത്തുന്ന ഫോണിന്റെ റെസൊല്യൂഷൻ 1600 x 720 പിക്‌സൽസാണ്. റിയർ മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ എ22 പ്രൊസസ്സറാണ് ഫോണിന് ഉള്ളത്. ഫോണിൽ ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്.  8എംപി പ്രൈമറി സെൻസറും 2എംപി ഡെപ്ത് സെൻസറും ആണ് ഫോണിന്റെ ക്യാമറകൾ. 10 വാട്ട്സ് ചാർജിങ് ടെക്നോളോജിയോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഉള്ളത്.

അതേസമയം മോട്ടോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ മോട്ടോ ഇ32 ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറയും 5,000 എംഎഎച്ച് ബാറ്ററിയും, മികച്ച റിഫ്രഷ് റേറ്റുമുള്ള ഫോണുകൾ 10000 രൂപ വിലയ്ക്ക് ലഭിക്കുമെന്നാണ് ഫോണിന്റെ പ്രധാന ആകർഷണം. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോണുകൾ എത്തുന്നത്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 10,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഇക്കോ ബ്ലാക്ക്, ആർട്ടിക് വൈറ്റ് നിറങ്ങളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയും മോട്ടറോളയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും മാത്രമാണ് ഫോണുകൾ ലഭ്യമാക്കുന്നത്.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഈ ഫോണുകൾ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്. 1600 x 700 പിക്സല്സ് എച്ച്ഡി പ്ലസ് റെസല്യൂഷനാണ് ഫോണുകൾക്ക് ഉള്ളത്. ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഫോണുകൾക്ക് ഉള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ മെയിൻ ലെൻസ്, 2 എംപി ഡെപ്ത് ലെൻസ് എന്നിവയാണ് ഫോണിന് ഉള്ളത്. ഡ്യുവൽ ക്യാപ്‌ചർ വീഡിയോ, ടൈംലാപ്‌സ്, നൈറ്റ് വിഷൻ, പനോരമ, ലൈവ് ഫിൽട്ടർ  എന്നീ സൗകര്യങ്ങളും ഫോണിന്റെ ക്യാമറയ്ക്ക് ഉണ്ട്. 10 വാട്ട്സ് ചാർജിങ് സ്പീഡോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News