ഫ്ലിപ്പ്ക്കാർട്ട് (Flipkart) ബിഗ് സേവിങ് ഡേയ്സ് ഇന്ന് ആരംഭിച്ചു. ഇന്നലെ തന്നെ പ്ലസ് മെമ്പേഴ്സിന് വില്പന ആരംഭിച്ചിരുന്നു. ജൂലൈ 29 വരെ സെയിൽ ഉണ്ടായിരിക്കുമെന്നാണ് ഫ്ലിപ്പ്കാർട്ട് അറിയിച്ചിരിക്കുന്നത്. ഇതേ സമയം തന്നെ ആമസോണിന്റെ പ്രൈം ഡേ സെയിലും എത്തുന്നുണ്ട്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്പീക്കറുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക്സ്  ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫ്ലിപ്‌കാർട്ട് വൻ ഡിസ്‌കൗണ്ടാണ് നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Flipkart Big Saving Days Sale 2021 : സ്മാർട്ട് ഫോണിന് ലഭിക്കുന്ന മികച്ച ഓഫറുകൾ എന്തൊക്കെ?


Apple iPhone 12 mini (Rs. 57,999)


ആപ്പിളിന്റെ ഐ ഫോൺ 12 മിനി ഫോണുകൾ ഇപ്പോൾ  57,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നത്. ഫോണിന്റെ യഥാർത്ഥ വില 69,900 രൂപയാണ്. ഈ ഫോണുകൾക്ക് ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നത്.


ALSO READ: Amazon Prime Day Sale Deals : ആമസോൺ പ്രൈം ഡേ സെയിലിൽ ഫോണുകൾക്ക് മികച്ച ഓഫർ


Apple iPhone 12 (Rs. 67,999)


ആപ്പിളിന്റെ ഐ ഫോൺ 12 ഫോണുകൾ ഇപ്പോൾ  67,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നത്. ഫോണിന്റെ യഥാർത്ഥ വില79,900 രൂപയാണ്. ഇതുകൂടാതെ ഈ ഫോണുകൾക്ക് എക്സ്ചേഞ്ചിലൂടെ 19,250 രൂപയുടെ കിഴിവും ലഭിക്കും. ഈ ഫോണുകൾക്ക് ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നത്.


ALSO READ: Samsung Galaxy M21 2021 : സാംസങ് ഗാലക്സിയിൽ എം21 ഇന്ത്യയിലെത്തി; മികച്ച ബാറ്ററിയും സ്റ്റോറേജുമാണ് ഫോണിന്റെ പ്രത്യേകതകൾ


Motorola Razr 128GB (Rs. 54,999)


Motorola Razr ഫോണുകൾ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ 54,999 രൂപയ്ക്കാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഫോൺ ആദ്യമായി വിപണിയിൽ ഇറക്കിയപ്പോൾ ഫോണിന്റെ വില 1 ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു. ഈ ഫോണുകൾക്കും എക്സ്ചേഞ്ചിലൂടെ 19,250 രൂപയുടെ കിഴിവും ലഭിക്കും.


ALSO READ: Tecno Pova 2 : മികച്ച ബാറ്ററിയുമായി ടെക്നോ പോവ 2 ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തുന്നു


Motorola G10 Power (Rs. 9,999)


Motorola G10 Power ഫോണുകൾ ഇപ്പോൾ 9,999 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഫോണിന്റെ യഥാർത്ഥ വില 12,999 രൂപയായിരുന്നു. . ഈ ഫോണുകൾക്ക് എക്സ്ചേഞ്ചിലൂടെ 9,800 രൂപ വരെയാണ് നൽകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക