Flipkart Electronic Day Sale: ഇനിയും വാങ്ങിയില്ലേ? ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക് സെയിൽ തീരാൻ പോവാണ്
നിരവധി ബ്രാൻഡുകളും മികച്ച ഒാഫറുകളും നിങ്ങൾക്ക് അവസാന ദിവസവും ലഭ്യമാവും.
ഇനിയും നിങ്ങൾ വാങ്ങിയില്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക് സെയിൽ ഇനി ഉടനെ ഉണ്ടാവില്ല. ഇലക്‌ട്രോണിക് ഡേ സെയിലിന്റെ അവസാന ദിവസമാണിന്ന്. ഫെബ്രുവരി 23-ന് ആരംഭിച്ച വിൽപ്പന ഫെബ്രുവരി 28 രാത്രി 12 മണിയോടെ അവസാനിക്കും. അസൂസ്, ബോസ്, സാംസങ് എന്നിവയടക്കം നിരവധി ബ്രാൻഡുകളും മികച്ച ഒാഫറുകളും നിങ്ങൾക്ക് അവസാന ദിവസവും ലഭ്യമാവും.
ASUS Vivobook Pro 14 OLED ലാപ്‌ടോപ്പ്
വിൽപ്പനയുടെ അവസാന ദിവസം ASUS Vivobook Pro 14 OLED ലാപ്‌ടോപ്പ് 1,29,990 രൂപയിൽ നിന്നും വില 89,990 രൂപയായി കുറഞ്ഞിട്ടുണ്ട്. വിവിധ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം വരെ കിഴിവ് ഷോപ്പിങ്ങിൽ ലഭിക്കും,കൂടാതെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും.
Bose Noise Cancelling 700 ANC
ബോസിൻറെ ബ്ലൂടൂത്ത് നോയിസ് ക്യാൻസലിങ്ങ് ഹെഡ്സെറ്റിൻറെ വില 34,500 രൂപയാണ്. ഐഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകൾക്ക് 10 ഉം യെസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ഉം കിഴിവ് ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ പ്രതിമാസം 5,750 രൂപയ്ക്ക് ലഭ്യമാണ്.
SAMSUNG Galaxy Watch 3
30,990 രൂപയിൽ നിന്ന് 13,990 രൂപക്കാണ് സാംസങ്ങ് ഗ്യാലക്സി വാച്ച്-3 ഫ്ലിപ്പ്കാർട്ട് ലഭിക്കുന്നത്. കൂടാതെ, IDFC ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവും, 5000 രൂപയും അതിന് മുകളിലുള്ള ഓർഡറുകൾക്ക് 1500 രൂപയും ഉണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും.
SONY MHC-V83D ബ്ലൂടൂത്ത് ടവർ സ്പീക്കർ
SONY MHC-V83D ബ്ലൂടൂത്ത് ടവർ സ്പീക്കർ 67,990 രൂപയിൽ നിന്ന് കുറഞ്ഞ് 61,990 രൂപയാണ് ഇന്നത്തെ വിൽപ്പന വില, അതായത് നിങ്ങൾക്ക് 8 ശതമാനം കിഴിവ് ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ പ്രതിമാസം 10,332 രൂപയ്ക്ക് ലഭ്യമാണ്. 5000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് 1500 രൂപയ്‌ക്കൊപ്പം ഐഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവുമുണ്ട്.
Canon EOS 200D DSLR ക്യാമറ
Canon EOS 200D DSLR ക്യാമറ 56,499 രൂപയ്ക്ക് ലഭ്യമാണ്. ക്യാമറയുടെ യഥാർത്ഥ വില 59,995 രൂപയാണ്. ഇലക്‌ട്രോണിക് ഡേ സെയിലിന്റെ അവസാന ദിവസം നിങ്ങൾക്ക് 5 ശതമാനം വരെയാണ് കിഴിവ് ലഭിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്കുണ്ട്. പ്രതിമാസം 1,932 രൂപയാണ് ഇഎംഐ ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.