Jio Recharge Plans: ജിയോയുടെ റീചാർജ്, ഡിടിഎച്ച് വേണ്ട ഐപിഎല്ലും ടിവി ചാനലും സൗജന്യമായി കാണാനാകും
Free IPL 2023 Watching: മാച്ചുകൾ മാത്രമല്ല, ടീവി ചാനലുകളും നിങ്ങൾക്ക് ഇതിൽ സൗജന്യമായി കാണാൻ കഴിയും, എങ്ങനെയെന്ന് പരിശോധിക്കാം
ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഗംഭീരമായൊരു റീചാർജ് കൊണ്ടുവന്നു. ഐപിഎൽ പ്രേമികൾക്കായിരിക്കും ഇത് വഴി ഗുണം ചെയ്യുന്നത്. നിങ്ങൾക്ക് സ്മാർട്ട് ടിവിയുടെയും ഡിടിഎച്ചിന്റെയും സഹായമില്ലാതെ, നിങ്ങൾക്ക് എവിടെയും ഏത് ടിവി ചാനലും കാണാൻ കഴിയും. അതായത് ഡാറ്റയെ കുറിച്ച് നിങ്ങൾക്ക് ടെൻഷനേ വേണ്ട . ജിയോ ക്രിക്കറ്റ് പ്ലാനുകളുടെ സഹായത്തോടെ നിങ്ങൾക്ക് തത്സമയ മത്സരം കാണാൻ കഴിയും. ഇതിനൊപ്പം ജിയോ സിനിമ വഴി ലൈവ് ക്രിക്കറ്റ് മാച്ചും കാണാനാകും.
ക്രിക്കറ്റ് മാച്ചുകൾ മാത്രമല്ല ജിയോ സിനിമയുടെ സഹായത്തോടെ നിങ്ങൾക്ക് നിരവധി ടിവി ചാനലുകൾ കാണാൻ കഴിയും. ഇതിന് അധിക പണം നൽകേണ്ടതില്ല. അതായത്, നിങ്ങൾക്ക് ഐപിഎല്ലും ടിവി ചാനലും തികച്ചും സൗജന്യമായി കാണാനാകും. ഒപ്പം നിങ്ങൾക്ക് എല്ലാത്തരത്തിലമുള്ള ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കും. പ്ലാനിനെ പറ്റി വിശദമായി പരിശോധിക്കാം.
121 രൂപയുടെ പ്ലാനാണ് നിങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ തരുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ജിയോ 121 പ്ലാൻ ചെയ്യാൻ സാധിക്കും.ഇതിൽ നിങ്ങൾക്ക് പ്രതിദിനം 12 ജിബി ഡാറ്റ നൽകുന്നു.ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്. ഇനി ഡാറ്റ മതിയാകുന്നില്ലെങ്കിൽ ഇതിനൊപ്പം 61 രൂപയുടെ റീ ചാർജും ലഭ്യമാണ്. ഈ പ്ലാൻ നിങ്ങൾക്ക് 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഇത് സജീവ പ്ലാനിനൊപ്പം ഉപയോഗിക്കുകയും ചെയ്യാം എന്നതാണ് പ്രത്യേകത.
ഡാറ്റാ ബെനഫിറ്റുമായുള്ള പ്ലാനുകളെ കുറിച്ചാണ് പരിശോധിക്കുന്നതെങ്കിൽ ജിയോ 15 റീചാർജും ഇതിൽ ഉൾപ്പെടുന്നു.ഇതിൽ ആക്റ്റീവ് പ്ലാനിനൊപ്പം 1 ജിബി ഡാറ്റയും നിങ്ങൾക്ക് ലഭിക്കുന്നു. മറ്റൊന്ന് 25 രൂപയുടെ പ്ലാനാണ്.
ഇതിൽ 2 ജിബി ഡാറ്റ നിങ്ങൾക്ക് ജിയോ വാഗ്ദാനം ചെയ്യുന്നു. ആക്റ്റീവ് പ്ലാനിനൊപ്പം ഇതും ഉപയോഗിക്കാൻ കഴിയും. ഡാറ്റ ബൂസ്റ്റർ എന്ന നിലയിലാണ് 15,25, 61 പ്ലാനുകൾ ഉപയോഗിക്കാവുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...