ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ കബിക്കപ്പെടുന്നത് ഓൺലൈൻ വഴിയാണ്.പലതരം ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണിത്. സാങ്കേതിക വിദ്യയിൽ വലിയ പരിജ്ഞാനമില്ലാത്ത സാധാരണക്കാരാണ് അധികവും ഇത്തരം തട്ടിപ്പുകൾക്ക് ഇരകളാകുന്നത്. എന്നാൽ സാങ്കേതികവിദ്യയിൽ നല്ല പരിജ്ഞാനമുള്ള ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ ഇത്തരം തട്ടിപ്പുകളിൽ വീണാലോ?എങ്കിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുഡ്ഗാവിലാണ് സംഭവം നടക്കുന്നത്.ഒരു ഐടി ഉദ്യോഗസ്ഥന് ഒരിക്കൽ വാട്‌സാപ്പിൽ ഒരു സന്ദേശം ലഭിച്ചു. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശമായിരുന്നു അത്. യൂട്യൂബ് വീഡിയോകൾക്ക്‌ ലൈക്ക് ചെയ്യുക എന്നതാണ് ചെയ്യേണ്ട ജോലി. അത്തരത്തിൽ ചെയ്യുന്ന ഓരോ ലൈക്കിനും ആണ് പണം ലഭിക്കുക. വലിയ ആയാസം ഇല്ലാത്ത ജോലി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല കാണുന്ന വീഡിയോകൾക്ക് ലൈക് അടിക്കുക, പണം വീഴും ആരായാലും വീണുപോകുമല്ലോ.


ALSO READ: ട്വിറ്ററിനെ നയിക്കാനൊരുങ്ങുന്ന ആ പെൺകരുത്ത് ആര്? എന്തുകൊണ്ട് ലിൻഡ യക്കരിനോ ചർച്ചയാകുന്നു


നാട്ടിൽ നടക്കുന്ന തട്ടിപ്പ് കഥകൾ എല്ലാം അറിഞ്ഞിട്ടും ഈ ഐടി ജീവനക്കാരനും വന്നിട്ടുള്ള സന്ദേശത്തിൽ അറിയാതെ കാൽ വഴുതി വീണു. ഗുഡ്ഗാവിലെ സെക്ടർ 102 ൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നയാളാണ്.മാർച്ച് 24 നാണ് ഇയാൾക്ക് വാട്‌സാപ്പ് സന്ദേശം ലഭിച്ചത്.ഇതിൽ താൽപര്യം കാണിച്ച ഇയാളെ ഒരു ടെലഗ്രാം ഗ്രൂപ്പിൽ ഉൾപ്പെടുത്തി.ദിവ്യ എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന കമാൽ, അങ്കിത്, ഭൂമി, ഹർഷ് എന്നീ പേരുകളുള്ളവർ ഇരയുമായി ആശയവിനിമയം നടത്തുകയും ആകർഷകമായ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്തു.


ശേഷം പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയും ചെയ്തു.ഈ ജോലിയിലൂടെ 672 ലക്ഷം രൂപയാണ് ഇവർ ലാഭമായി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് പണം പിൻവലിക്കാൻ നോക്കിയപ്പോൾ അധികമായി 11,000 രൂപ കൂടി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ താൻ കബളിപ്പിക്കപ്പെട്ടതായി എഞ്ചിനീയർക്ക് മനസിലാക്കി. ഉടനെ ഇയാൾ പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.