മുംബൈ: ഗൂഗിൾ മീറ്റിൽ (Google Meet) ഇനി മുതൽ  ഒരു മണിക്കൂർ പരിധിയില്ല. ജൂൺവരെ പരിധിയില്ലാതെ ഇനി വീഡിയോ കോൾ ചെയ്യാം. ഗൂഗിൾ തന്നെ നേരിട്ടാണ് ഇത് സംബന്ധിച്ച് ട്വിറ്ററിൽ അറിയിച്ചത്.  ജി-സ്യൂട്ടിലുള്ളവർക്ക്  എല്ലാവര്‍ക്കും മാര്‍ച്ച്‌ അവസാനം വരെയും  24 മണിക്കൂറും സൗജന്യമായി വിഡിയോക്കോൾ ഒാഫറായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒാഫർ കാലാവധി നീട്ടിയതോടെ ഇനി മുതൽ ആളുകൾക്ക് പ്രീമിയം നൽകാതെ വീഡിയോ കോൾ (Video Cal) സംവിധാനം ഉപയോഗിക്കാം. 100 പേരെ വരെയും ഇനിമുതൽ കോളിൽ ചേർക്കാനാവും. വർക്ക് സ്പേസ് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക്


ALSO READ : Xiaomi Mi 11 സീരീസ് ഉടൻ ഇന്ത്യയിലെത്തും; സവിശേഷതകൾ എന്തൊക്കെ?



ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് 100 പേരെ അവരുടെ വിഡിയോ കോണ്‍ഫറന്‍സുകളില്‍ ചേര്‍ക്കാന്‍ സാധിക്കും. ഗൂഗിള്‍ (Google) വര്‍ക് സ് പേസ് സബ് സ് ക്രൈബ് ചെയ്താല്‍ 250 പേരുമായി വരെ കോളിസലും വീഡിയോ കോൺഫ്രൻസിലും  ചേര്‍ക്കാനുമാകും. ഇതിനായി ഗൂഗിള്‍ മീറ്റ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യം പോലുമില്ല. നിങ്ങൾക്ക് സ്പീഡുള്ള ഒരു ഇൻറർനെറ്റ് കണക്ഷൻ മാത്രം ഉണ്ടായിരുന്നാൽ മതി.


കോവിഡിൻറെ ആവിർഭാവത്തോടെയാണ്  വിഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനുകളുടെ പ്രചാരം കൂടിയതും ആവശ്യക്കാർ ഏറിയതും. ലോകമെമ്പാടുമുള്ള ആളുകള്‍ ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ , ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ്, സൂം, മൈക്രോസോഫ്റ്റ് എന്നിവ പെട്ടെന്ന് തന്നെ ജനപ്രീതി നേടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.