ഉപയോക്താക്കളുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്ന ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍
നിരോധിക്കപ്പെട്ട ആപ്പുകളില്‍ കണ്ടെത്തിയ അപകടകാരിയായ കോഡ് രണ്ട് ഗവേഷകരാണ് കണ്ടെത്തിയത്
രഹസ്യമായി ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളും പ്രധാന വിവരങ്ങളും ചോർത്തുന്ന ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിരോധിച്ച് ഗൂഗിള്‍. 10 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്ത മുസ്ലീം പ്രാര്‍ത്ഥനാ ആപ്പുകള്‍, ബാര്‍കോഡ് സ്‌കാനിംഗ് ആപ്പ്, ഹൈവേ സ്പീഡ് ട്രാപ്പ് ഡിറ്റക്ഷന്‍ ആപ്പ് എന്നിവയും നിരോധിക്കപ്പെട്ട ആപ്പുകളിൽ ചിലതാണ്.
വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം നിരോധിച്ചിരിക്കുന്ന ഈ ആപ്പുകള്‍ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍, ഇമെയില്‍, ഫോണ്‍ നമ്പറുകള്‍, അടുത്തുള്ള ഉപകരണങ്ങള്‍, പാസ്വേഡുകള്‍ എന്നിവ ശേഖരിക്കുന്നതായി കണ്ടെത്തയിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യുന്നതിന് അവരുടെ ആപ്പുകളില്‍ അതിന്റെ കോഡ് ഉള്‍പ്പെടുത്തുന്നതിന് പണം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
നിരോധിക്കപ്പെട്ട ആപ്പുകളില്‍ കണ്ടെത്തിയ അപകടകാരിയായ കോഡ് രണ്ട് ഗവേഷകരാണ് കണ്ടെത്തിയത്. സെര്‍ജ് എഗല്‍മാന്‍, ജോയല്‍ റിയര്‍ഡന്‍ എന്നിവരായിരുന്നു ഇവര്‍. 2021ല്‍ തങ്ങളുടെ കണ്ടെത്തലുകൾ ഗൂഗിളില്‍ എത്തിയതായി ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA