പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ.മരിയോ മോളിനയുടെ ജന്മദിനം ആഘോഷിച്ച് കൊണ്ടുള്ള ഗൂഗിൾ ഡൂഡിൽ ആണ് ഗൂഗിൾ ഇന്ന്, മാർച്ച് 19 ന് പുറത്തുവിട്ടിരിക്കുന്നത്.  ഡോ.മരിയോ മോളിനയുടെ 80 മത് ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.  ഭൂമിയിലെ ആഗോളതാപനത്തിന്റെ ആഘാതം കണ്ടുപിടിക്കുന്നതിൽ  നിർണായക പങ്ക് വഹിച്ച ആളാണ് ഡോ മോളിന. അദ്ദേഹം നോബൽ സമ്മാന ജേതാവ് കൂടിയാണ്. 1995 ലാണ് അദ്ദേഹം നോബൽ സമ്മാനം നേടിയത്. ഓസോൺ പാളിയിലെ വിള്ളലും അത് ഉണ്ടാകാനുള്ള കാരണവും കണ്ടെത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്.  ഭൂമിയിൽ ക്ലോറോഫ്ലൂറോകാർബണുകളുടെ (സിഎഫ്‌സി) ആഘാതം ആദ്യമായി കണ്ടെത്തിയവരിൽ ഒരാൾ കൂടിയാണ് ഡോ.മരിയോ മോളിന.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാണ് ഡോ.മരിയോ മോളിന? 


മെക്സിക്കൻ സ്വദേശിയായ ഒരു രസതന്ത്രജ്ഞനാണ് മരിയോ മോളിന എന്നറിയപ്പെടുന്ന ഡോ മരിയോ ജോസ് മൊലിന ഹെൻറിക്വസ്. ക്ലോറോഫ്ലൂറോകാർബൺ വാതകങ്ങൾ മൂലം ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാകുന്നുവെന്ന് അടക്കമുള്ള ആഗോളതാപനത്തിന്റെ ആഘാതങ്ങളെക്കുറിച്ച് നിരവധി കണ്ടെത്തലുകൾ നടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ആളാണ് ഡോ.മരിയോ മോളിന.


ALSO READ: Citroen C3: ഇന്ത്യയിൽ സിട്രോൺ സി3 കാറുകളുടെ വില വർധിക്കും; പുതിയ വിലകൾ അറിയാം


ചെറുപ്പം തൊട്ട് തന്നെ ശാസ്ത്രത്തോടും അത് സംബന്ധിച്ച പഠനങ്ങളോടും വളരെയധികം താത്പര്യം ഉള്ള ഒരാളായിരുന്നു മരിയോ മോളിന. ചെറുപ്പത്തിൽ മരിയോ മോളിന തന്റെ ബാത്റൂം ഒരു ലാബാക്കി മാറ്റുകയും തനിക്ക് ലഭിച്ച ടോയ് മൈക്രോസ്കോപ്പ് ഉപയോഗിച്ച്  സൂക്ഷ്മാണുക്കളെ പഠിക്കാൻ  ശ്രമിക്കുകയും ചെയ്തിരുന്നു. തന്റെ ജീവിതം മുഴുവൻ ശാസ്ത്ര പഠനങ്ങൾക്ക് സമർപ്പിച്ച ഒരാൾ കൂടിയാണ് ഡോ.മരിയോ മോളിന. ഓസോൺ പാളിയിലെ വിള്ളലിൽ കൂടി അൾട്രാവൈലറ്റ് രശ്മികൾ ഭൂമിയിലേക്ക് എത്തുന്നുവെന്ന് കണ്ടെത്തിയ  ശാസ്ത്രജ്ഞന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ