ഓൺലൈൻ പരസ്യ വിപണിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി നിയമവിരുദ്ധമായ ഇടപാടിന് അംഗീകാരം നൽകുന്നതിൽ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും മുൻനിര മേധാവികൾ നേരിട്ട് പങ്കെടുത്തതായി ആരോപണം. അമേരിക്കയിലെ ദി വാൾ സ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കമ്പനി ഓൺലൈൻ പരസ്യ വിൽപ്പനയിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വർഷങ്ങളോളം പരസ്യദാതാക്കളെയും പ്രസാധകരെയും ഗൂഗിൾ കബളിപ്പിച്ചുവെന്നാണ് കേസ്. കമ്പനിയുടെ നടപടികളിൽ ചില രഹസ്യ പരിപാടികൾ ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ, ചില കമ്പനികളുടെ വിൽപ്പന കുറവാണ്. അത് കൊണ്ട് തന്നെ പരസ്യദാതാക്കൾക്ക് പരസ്യത്തിന് ഉയർന്ന വില നൽകേണ്ടിവരുന്നു.


Also Read: Flipkart Big Saving Days| വൻ ലാഭത്തിൽ ഇത്രയും ടീവികൾ ലഭിക്കും, ഫ്ലിപ്പ് കാർട്ടിൻറെ റിപ്പബ്ലിക് ദിന വിൽപ്പനക്ക് റെഡിയാണോ?


ഇത് Google-ന് നേരിട്ട് ഗുണം ചെയ്തു. പ്രസാധകർ കാണുന്ന വിലയും പരസ്യദാതാക്കൾ നൽകുന്ന പണവും തമ്മിൽ വ്യത്യാസമുണ്ട്. വിലകളിലെ ഈ വ്യത്യാസത്തിൽ നിന്ന് ​ഗൂ​ഗിൾ നേരിട്ട് പ്രയോജനം നേടുന്നു. ഇതുകൂടാതെ, ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന പണം ഭാവിയിൽ വില വർധിപ്പിക്കാനും വിപണിയിൽ ആധിപത്യം സ്ഥാപിക്കാനും ഗൂഗിൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.


ഈ ആരോപണങ്ങൾ തെളിയിക്കാൻ കമ്പനിക്കുള്ളിലെ ചില രേഖകളും റിപ്പോർട്ടിൽ പുറത്തുവന്നിട്ടുണ്ട്. ഇത് കമ്പനിയുടെ ബിസിനസ് വർധിപ്പിക്കാൻ വളരെയധികം സഹായിച്ചതായി ഗൂഗിളിന്റെ ചില ജീവനക്കാർ തമ്മിൽ സംസാരമുണ്ടായതായും റിപ്പോർട്ടുണ്ട്.


Also Read: Electric Vehicle Charging : നിങ്ങൾക്ക് വീട്ടിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സംവിധാനം ഘടിപ്പിക്കാണോ? ഇതാണ് പുതിയ സർക്കാർ നിർദ്ദേശങ്ങൾ 


ഇതിനും ഗൂഗിൾ മറുപടി നൽകിയിട്ടുണ്ട്. ഹാജരാക്കിയ രേഖകൾ പൂർണ്ണമായ വിവരങ്ങൾ നൽകുന്നില്ലെന്ന് കമ്പനി നൽകിയ മൊഴിയിൽ പറയുന്നു. ലേല പ്രക്രിയ പൂർണ്ണമായും സുതാര്യമാണ്, എല്ലാ കക്ഷികൾക്കും അതേ കുറിച്ച് പൂർണ്ണമായി അറിയാം എന്നുമായിരുന്നു മറുപടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.