Flipkart Big Saving Days| വൻ ലാഭത്തിൽ ഇത്രയും ടീവികൾ ലഭിക്കും, ഫ്ലിപ്പ് കാർട്ടിൻറെ റിപ്പബ്ലിക് ദിന വിൽപ്പനക്ക് റെഡിയാണോ?

റിപ്പബ്ലിക് ദിനത്തിൽ ഉപഭോക്താക്കൾക്ക് പല ഇനങ്ങൾക്കും 80% വരെ കിഴിവ് ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 04:21 PM IST
  • തിരഞ്ഞെടുത്ത ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 2000 രൂപ അധിക കിഴിവ്
  • ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്
  • 2,667 രൂപ മുതലുള്ള EMI ഒാപ്ഷനുകളുമുണ്ട്.
Flipkart Big Saving Days| വൻ ലാഭത്തിൽ ഇത്രയും ടീവികൾ ലഭിക്കും,  ഫ്ലിപ്പ് കാർട്ടിൻറെ റിപ്പബ്ലിക് ദിന വിൽപ്പനക്ക് റെഡിയാണോ?

ഫ്ലിപ്പ്കാർട്ടിൻറെ റിപ്പബ്ലിക് ദിനത്തിത്തിലെ ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഉപഭോക്താക്കൾക്ക് പല ഇനങ്ങൾക്കും 80% വരെ കിഴിവ് ലഭിക്കും. സ്മാർട്ട്ഫോണുകൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു

MOTOROLA ZX2 100 cm (40 ഇഞ്ച്) ഫുൾ HD LED സ്മാർട്ട് ആൻഡ്രോയിഡ് ടിവി 9,999 രൂപയിൽ നിന്ന് 24,999 രൂപയ്ക്ക് കുറഞ്ഞു. ഫ്ലിപ്കാർട്ടിൽ നിന്നുള്ള  ആദ്യ പർച്ചേസിന് ധനി വൺ ഫ്രീഡം കാർഡിന് 20 ശതമാനം  കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും.

ALSO READ: Xiaomi 11T Pro : ഉഗ്രൻ സവിശേഷതകളുമായി ഷയോമി 11T പ്രൊ ഈ മാസം എത്തുന്നു; ടീസർ പുറത്തുവിട്ട് ആമസോൺ

ഇനി നോക്കിയ 109 സെന്റീമീറ്റർ (43 ഇഞ്ച്) അൾട്രാ എച്ച്ഡി 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവിക്ക് ഫ്ലിപ്കാർട്ടിൽ 33,999 രൂപയാണ് വില. ടിവിയുടെ യഥാർത്ഥ വില 45,999 രൂപയാണ്. അതായത് നിങ്ങൾക്ക് 12000 രൂപ ലാഭം. ഒപ്പം ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്കും ഫസ്റ്റ് ടൈം ധനി വൺ ഫ്രീഡം കാർഡിന് 200 രൂപ വരെ 20 ശതമാനം കിഴിവും ലഭിക്കും.

Mi 4X 108 cm (43 ഇഞ്ച്) അൾട്രാ HD (4K) LED സ്മാർട്ട് ആൻഡ്രോയിഡ് ടിവിയുടെ യഥാർത്ഥ വില 34,999 രൂപയാണ്. നിങ്ങൾക്ക് ലഭിക്കുന്നത് 29,999 രൂപക്കാണ്, അതായത് നിങ്ങൾക്ക് അവിടെയും ലാഭിക്കാം 5000 രൂപ. 

ALSO READ: Honor Magic V | ഓണറിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ, 'മാജിക് വി' സവിശേഷതകൾ അറിയാം

OnePlus Y സീരീസ് 100 cm (40 ഇഞ്ച്) ഫുൾ HD സ്മാർട്ട് ആൻഡ്രോയിഡ് ടിവി 27,999 രൂപയിൽ നിന്ന് കുറഞ്ഞ് 23,999 രൂപക്കാണ് ലഭിക്കുന്നത്. തിരഞ്ഞെടുത്ത ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 2000 രൂപ അധിക കിഴിവും കൊട്ടക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 2000 രൂപ അധിക കിഴിവും ലഭിക്കും. 2,667 രൂപ മുതലുള്ള  EMI ഒാപ്ഷനുകളുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News