പ്രകൃതി ദുരുന്തങ്ങൾ ഉണ്ടാകും മുൻപ് അവ പ്രവചിക്കാൻ കഴിയുമോ? അത്തരമൊരു സംവിധാനം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അതിന്  കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് തന്നെ അത് പ്രവചിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഇതുവഴി ഒട്ടേറെ നാശനഷ്ടങ്ങള്‍ നമുക്ക് ഒഴിവാക്കാൻ കഴിയും എന്നാണ് കണ്ടെത്തൽ. ഗൂഗിളിൻറെ പുതിയ എഐ മോഡൽ വഴിയാണ് ഇത്തരമൊരു സംവിധാനം സാധ്യമാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തെ ഏറ്റവും സാധാരണമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് വെള്ളപ്പൊക്കം . കൂടാതെ പ്രതിവർഷം 50 ബില്യണ്‍ ഡോളറിൻ്റെ സാമ്പത്തിക നാശനഷ്ടങ്ങളും ഇതുവഴി ഉണ്ടാകുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം 2000 മുതല്‍ വെള്ളപ്പൊക്ക അപകടങ്ങൾ വർധിക്കുകയാണ്. ലോക ജനസംഖ്യയുടെ 19 ശതമാനം അതായത് ഏകദേശം 1.5 ബില്യണ്‍ ആളുകളെയാണ് വെള്ള പൊക്കം ബാധിക്കുന്നത്.


എന്താണ് ഗൂഗിളിൻറെ കണ്ടെത്തൽ 


എഐ സംവിധാനം വഴി " ഒരു നദിയില്‍ ഒഴുകുന്ന വെള്ളത്തിൻ്റെ അളവ് പ്രവചിക്കുകയും കൂടാതെ 'വെള്ളപ്പൊക്ക ' ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ജലനിരപ്പ് എത്ര ഉയരത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു". പ്രവചനം നടത്താൻ പൊതുവായി ലഭ്യമായ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രണ്ട് എ.ഐ മോഡലുകള്‍ തങ്ങള്‍ സംയോജിപ്പിക്കുമെന്ന് ടെക് ഭീമൻ വ്യക്തമാക്കി. 


ലോകത്താകമാനമുള്ള കാലാവസ്ഥാ ദുർബല പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ച് മുൻകൂർ മുന്നറിയിപ്പ് നല്‍കാൻ തങ്ങളുടെ പുതിയ എഐ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് ഗൂഗിള്‍ പറയുന്നു. ഏഴ് ദിവസം മുൻപ് നദിയിലെ വെള്ളപ്പൊക്കം കൃത്യമായി പ്രവചിക്കാൻ ഗൂഗിള്‍ എഐക്ക് കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി പറയുന്നു.


ചരിത്ര സംഭവങ്ങള്‍, നദീനിരപ്പ് റീഡിങ്, ഉയരം, ഭൂപ്രകൃതി ഡാറ്റ തുടങ്ങിയവ ഉപയോഗിച്ച്‌ ഗൂഗിള്‍ മെഷീൻ ലേണിങ് മോഡലുകളെ പരിശീലിപ്പിച്ചതായും ഓരോ സ്ഥലത്തിനും പ്രാദേശികവല്‍ക്കരിച്ച ഭൂപടങ്ങള്‍ നിർമ്മിക്കുകയും ലക്ഷക്കണക്കിന് സിമുലേഷനുകള്‍ നടപ്പിലാക്കുകയും ചെയ്തുവെന്ന് പഠനറിപ്പോർട്ടില്‍ പറയുന്നു. ഈ സമഗ്രമായ ഡാറ്റ അ‌വലോകനം, മതിയായ ഡാറ്റയില്ലാത്ത പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തെപ്പോലും മുൻകൂട്ടിയറിയാൻ എഐ മോഡലുകളെ അനുവദിച്ചു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.