ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ  ടിക് ടോക്ക് (Tik-Tok) സ്വന്തമാക്കാനുള്ള  യാതൊരു  പ്ലാനുമില്ലെന്ന്  വ്യക്തമാക്കി  ഗൂഗിൾ  സിഇഒ  (Google CEO) സുന്ദർ പിച്ചൈ


COMMERCIAL BREAK
SCROLL TO CONTINUE READING

 പോഡ്‌കാസ്റ്റ്   ഷോയായ പിവറ്റ് സ്കൂൾ എന്ന അഭിമുഖത്തിൽ,  ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഗൂഗിൾ വാങ്ങുമോ  എന്ന ചോദ്യത്തിനാണ്  "ഞങ്ങൾ വാങ്ങുന്നില്ല" എന്ന്  പിച്ചൈ വ്യക്തമാക്കിയത്. ഗൂഗിളിന്‍റെ  ക്ലൗഡ് സേവനങ്ങൾക്ക് ടിക് ടോക്ക് പണം നൽകുന്നുണ്ടെന്നും പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പിച്ചൈ സ്ഥിരീകരിച്ചു. 


ടിക് ടോക്ക് ആര് വാങ്ങും? മഹാമാരി സമയത്തും അഭിവൃദ്ധി പ്രാപിക്കുന്ന സാങ്കേതിക ബിസിനസുകളിൽ ഒന്നാണ് ടിക് ടോക്ക് എന്നും പിച്ചൈ പറഞ്ഞു.


അമേരിക്കന്‍  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടിക് ടോക്ക് ആപ്ലിക്കേഷൻ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിന്‍റെ  ചൈനീസ് ഉടമ ബൈറ്റ്ഡാൻസ് ലിമിറ്റഡിന് ബിസിനസിന്‍റെ   യുഎസ് ഭാഗം വിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്തതോടെ  മൈക്രോസോഫ്റ്റ് കോർപ്പറേഷനും മറ്റ് യുഎസ് ടെക്നോളജി കമ്പനികളും ടിക് ടോക്ക് വാങ്ങാന്‍ താത്പര്യം കാട്ടിയിരുന്നു.    


വടക്കെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലെ ടിക് ടോക്കിന്‍റെ  ബിസിനസ് ഏറ്റെടുക്കാന്‍ ഓറക്കിള്‍ താത്പര്യം അറിയിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.


അതേസമയം, അമേരിക്കയിൽ ഇടപാടുകൾ നിരോധിച്ചതായുള്ള  എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ ടിക് ടോക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.