Google Maps: കാത്തിരിപ്പിന് വിരാമമിട്ട് പുത്തൻ Dark Mode ഫീച്ചറെത്തി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം
വരുന്ന ആഴ്ചകളിൽ തന്നെ ഇത് ഉപയോക്താക്കൾക്കിടയിലേക്ക് എത്തും. പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്
അങ്ങിനെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഗൂഗിൾ മാപ്പിലും(Google Map) ആ ഡാർക്ക മോഡ് ഫീച്ചറെത്തി. ഫേസ് ബുക്കും,ഇൻസ്റ്റഗ്രാമും വരെ ഡാർക്ക് മോഡ് കൊണ്ട് വന്നപ്പോഴും ടെസ്റ്റിങ്ങിലായിരുന്നു ഗൂഗിൾ. പുത്തൻ ഫീച്ചർ വളരെ ലളിതവും നിലവിലെ നിങ്ങളുടെ മാപ്പിനെ കൂടുതൽ സൗകര്യപ്രദമാക്കുന്നതുമാണെന്ന് ഗൂഗിൾ പറഞ്ഞു കഴിഞ്ഞു. ആപ്പുകളുടെ രാത്രി ഉപയോഗം സൗകര്യപ്രദമാക്കാനും,കണ്ണിന് കൂടുതൽ സമ്മർദ്ദം നൽകാതിരിക്കാനുമായാണ് ഇൗ ഫീച്ചർ ആപ്പുകൾ ഉപയോഗിക്കുന്നത്.
ഇതിനായുള്ള ഗൂഗിളിന്റെ കിടിലൻ അപ്ഡേറ്റുകൾ വൈകാതെ ഒാരോരുത്തർക്കായി ഗൂഗിൾ(Google) പ്ലേസ്റ്റോറിലൂടെ ലഭിച്ചുതുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഗൂഗിൾ മെസ്സേജിന് ഷെഡ്യൂൾ മെസ്സേജ് സംവിധാനം, ടോക് ബാക്കിനും, ആൻഡ്രോയ്ഡ് ഒാേട്ടാക്കും മറ്റ് ഫീച്ചറുകൾ എന്നിവയും അപ്ഡേറ്റായി ലഭിച്ചേക്കും.
ALSO READ: Airtel, Jio, Vodafone Idea: 250 രൂപയ്ക്കുള്ളിൽ വരുന്ന മികച്ച പ്രീപെയ്‌ഡ് പ്ലാനുകൾ
പുതിയ ഡാർക് തീം വരുന്നതോടെ മാപ്പ് ഉപയോഗിക്കുമ്പോൾ സ്മാർട്ട്ഫോൺ(Smartphone) സ്ക്രീൻ കാരണം നേരിട്ടുകൊണ്ടിരിക്കുന എല്ലാ പ്രശ്നങ്ങളിൽ നിന്നും യൂസർമാരുടെ കണ്ണിന് അത്യാവശ്യമായ ബ്രേക് ലഭിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. കൂടാതെ ബാറ്ററി ലൈഫും ലാഭിക്കാമെന്നും നാവിഗേഷൻ അനുഭവം കൂടുതൽ സുഖകരമാവുമെന്നും ഗൂഗിൾ അവകാശവാദമാണ്.
ALSO READ: Samsung Galaxy A സീരീസ് ഉടൻ ഇന്ത്യയിലെത്തും; Samsung Galaxy A72, A52 ഫോണുകളെ പറ്റി അറിയേണ്ടതെല്ലാം
മാപ്പ് സെറ്റിങ്സ് മെനുവിലെ തീം സെക്ഷനിലായിരിക്കും ഡാർക് മോഡ് ഒാപ്ഷനുണ്ടാവുക. മാപ്പ്സിൽ ഡാർക് മോഡ് സംവിധാനം കൊണ്ടുവരുന്ന അപ്ഡേറ്റ് വരുന്ന ആഴ്ച്ചകളിൽ ആൻഡ്രോയ്ഡ്(Android) യൂസർമാർക്ക് ലഭിച്ചുതുടങ്ങും. അതേസമയം, ഗൂഗ്ൾ മാപ്പിന്റെ ഐ.ഒ.എസ് ആപ്പിലേക്ക് അത് എപ്പോൾ എത്തുമെന്ന കാര്യത്തിൽ നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...