പോക്കറ്റ് കീറാതെ ഒട്ടുമിക്ക ഫീച്ചേഴ്സുമായി ഒരു കിടിലൻ സ്മാർട്ട് ഫോൺ കിട്ടിയാൽ എങ്ങിനെയുണ്ടാവും സംഭവം പൊളിയായിരിക്കുമല്ലേ. അതാണ് സാംസങ്ങ് ഗ്യാലക്സി എം.02. എം02 വിന്റെ പ്രഖ്യാപനത്തോടെ ഡിജിറ്റൽ ഇന്ത്യയെ(Digital India) ശക്തിപ്പെടുത്തുകയല്ല പകരം സാംസങ്ങ് ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു.
വർക്ക് ഫ്രം ഹോം,ഒാൺലൈൻ പഠനം എന്നിങ്ങനെ എല്ലാത്തിനും ഫോൺ തേടി അലഞ്ഞിരുന്ന കാലത്തിനോട് ഗുഡ്ബൈ പറഞ്ഞേക്കു. 7000 രൂപക്കിതാ സംസങ്ങിന്റെ ഒരുഗ്രൻ സ്മാർട്ട് ഫോൺ.സാംസങ്ങ് (Samsung) ന്റെ തന്നെ ഏറ്റവും മികച്ച ഫോണുകളിലൊന്നായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല
ALSO READ: Samsung Galaxy A സീരീസ് ഉടൻ ഇന്ത്യയിലെത്തും; Samsung Galaxy A72, A52 ഫോണുകളെ പറ്റി അറിയേണ്ടതെല്ലാം
ഡിസ്പ്ലെ(Display)
6.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്റേത്. HD + ഇൻഫിനിറ്റി ഡിസ്‌പ്ലേയിൽ(HD Infinity) വാട്ടർ ഡ്രോപ്പ് നോച്ച് അടക്കമുള്ള സവിശേഷതകളുമായെത്തുന്ന ഫോൺ ഏറ്റവും മികച്ച ദൃശ്യ വിസ്മയം ഒരുക്കുന്നു. സിനിമ കാണാനും,ഗെയിമിങ്ങ് ഒാപ്ഷനുകൾക്കും എം.02 സ്ക്രീൻ ഏറ്റവും ബെസ്റ്റ് എന്ന് വേണം പറയാൻ.
ബാറ്ററി(Battery)
5,000 mAh ബാറ്ററിയിൽ 13MP ഡ്യുൽ ക്യാമറയും(Dual Camera) ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു. പാട്ട് കേൾക്കാനും,സിനിമ കാണാനും ഗെയിമിങ്ങിനും നീണ്ടു നിൽക്കുന്ന ബാറ്ററിയാണിത്.
പെർഫോമൻസ്(Perfomance)
മൂന്ന് ജി.ബി റാമിൽ മീഡിയ ടെക്കിന്റെ 6739 ശ്രേണിയിലുള്ള പ്രോസസ്സർ ഫോണിനെ ഏറ്റവും വേഗതയേറിയതാക്കുന്നു.
ക്യാമറ (camera)
13 MP പ്രൈമറി സെൻസറും 2 MPമാക്രോ സെൻസറും ആണ് റിയർ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുക. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ നിങ്ങൾക്ക് പകർത്താം.എഫ് / 2.0 ലെൻസുള്ള 5 എംപി ക്യാമറ സെൻസറാണ് മുൻവശത്ത്. സെൽഫികൾ(Selfi) നിങ്ങളെ കൂടുതൽ സൗന്ദര്യമുള്ളവരാക്കും.
ALSO READ: Amazon Apple Days Sale: iPhone 12 mini യും , iPhone 11 Pro യും വൻ വിലക്കിഴിവിൽ
ഡിസൈൻ,കളർ(Desigh&Colour)
കറുപ്പ്,ചുവപ്പ്,ഗ്രേ, നീല എന്നിങ്ങനെ നാല് നിറങ്ങളിലാണ് എം.02 വിപണിയെത്തുന്നത്. Amazon,സാംസങ്ങിന്റെ ഒൗദ്യോഗിക സൈറ്റിലും കഴിഞ്ഞ ഒൻപത് മുതൽ ഫോൺ ലഭ്യമാണ്. 2 ജിബി റാം വേരിയന്റുകൾക്ക് 6999 രൂപയും, 3 ജി.ബി റാം വേരിയന്റുകൾക്ക് 7499 രൂപയുമാണ് വിപണി വില. എം. സീരിസിൽ വേറെയും ഫോണുകളുണ്ടെങ്കിലും എം.02 ന് മികച്ച പ്രതികരണമാവുമെന്നായിരിക്കും കമ്പനി കരുതുന്നത്. എം.21,എം31,ഗ്യാലക്സി എം.1 എന്നിവയെല്ലാം എം സീരിസിലെ മറ്റ് ഫോണുകളാണ്.
സാംസങ്ങ് M2 വിന്റെ സവിശേഷതകൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...