​ഗൂ​ഗിൾ മാപ്പിലൂടെ ട്രെയിൻ സ്റ്റാറ്റസ് അറിയാൻ കഴിയും എന്നകാര്യം എത്രപേർക്ക് അറിയാം? ദീർഘദൂര ട്രെയിൻ യാത്രയ്ക്ക് തയാറെടുത്ത് നിൽക്കുമ്പോൾ നമ്മൾ എപ്പോഴും ട്രെയിനിന്റെ ലൈവ് സ്റ്റാറ്റസ് നോക്കാറുണ്ട്. അതിനായി പല സൈറ്റുകളെയും ആപ്പുകളെയും നമ്മൾ ആശ്രയിക്കും. അതെ ​വഴി അറിയാൻ മാത്രമല്ല ഗു​ഗിൾ മാപ്പിൽ നമ്മൾ അറിയാതെ പോകുന്ന ഇങ്ങനെയും ചില കാര്യങ്ങളുണ്ട്. ​ഗൂ​ഗിൾ മാപ്സിൽ ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും എന്നറിയാത്ത ആളുകൾക്ക് ഇനി പറയുന്ന കാര്യങ്ങൾ സഹായകമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019ലാണ് ഗൂഗിൾ ഈ ഫീച്ചർ അവതരിപ്പിച്ചത്. ഇതിനൊപ്പം മറ്റ് രണ്ട് ഫീച്ചറുകൾ കൂടി ​ഗൂ​ഗിൾ അവതരിപ്പിച്ചിരുന്നു. പത്ത് നഗരങ്ങളിൽ നിന്നുള്ള ബസ് ട്രാവൽ ടൈം അറിയാൻ വേണ്ടി ഉള്ള ഫീച്ചർ, പൊതുഗതാഗതവും ഓട്ടോറിക്ഷയും അടക്കം ഡിസ്പ്ലെ ചെയ്യുന്ന യാത്രാ നിർദേശങ്ങൾക്കായി ഒരു ഫീച്ചർ എന്നിവയായിരുന്നു ​ഗൂ​ഗിൾ അവതരിപ്പിച്ചത്. 


ട്രെയിൻ എത്തിച്ചേരുന്ന സമയം, ഷെഡ്യൂൾ, ട്രെയിൻ താമസിക്കുകയാണെങ്കിൽ അതിനെ കുറിച്ചും വിവരങ്ങൾ നൽകുന്നത് തുടങ്ങി നിരവധി വിവരങ്ങൾ ​ഗൂ​ഗിൾ മാപ്സിലൂടെ അറിയാൻ സാധിക്കും. ​ഗൂ​ഗിൾ മാപ്പിലെ ഈ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ഫീച്ചർ വളരെ ഉപയോ​ഗപ്ര​ദമാണ്. സമാന ഫീച്ചർ നൽകുന്ന നിരവധി തേർഡ് പാർട്ടി ആപ്പുകൾ ഉണ്ടെങ്കിലും, സ്‌റ്റോറേജ് കുറവുള്ള ആൻഡ്രോയിഡ് ഫോണുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾക്ക് Google Maps-ലെ ഈ ഫീച്ചർ ഉപയോഗപ്രദമാകും. ഫീച്ചർ ലോഞ്ച് ചെയ്യുന്നതിന് ഒരു വർഷം മുമ്പ് ഗൂഗിൾ സ്വന്തമാക്കിയ 'വേർ ഈസ് മൈ ട്രെയിൻ' ആപ്പിന്റെ പങ്കാളിത്തത്തോടെയാണ് ഈ ഫീച്ചർ നടപ്പിലാക്കിയത്.


ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്നും ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാമെന്നും നോക്കാം.


ഫോണിൽ ഇൻബിൽട്ട് ആയിട്ടുള്ള ​ഗൂ​ഗിൾ മാപ്സ് ആദ്യം തുറക്കുക.
നിങ്ങളുടെ ലക്ഷ്യസ്ഥാനം സെർച്ച് ബാറിൽ നൽകുക.
തുടർന്ന് ട്രെയിൻ ഐക്കണിൽ ടാപ്പ് ചെയ്യുക.
ട്രെയിൻ ഐക്കണിലുള്ള റൂട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
തുടർന്ന് ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാൻ ട്രെയിനിന്റെ പേരിൽ ടാപ്പ് ചെയ്യുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.