അധികം ഇന്ധനം ചിലവാകാതെ എങ്ങനെ വേഗത്തിൽ എത്താം; ഗൂഗിൾ മാപ്പിനോട് ചോദിക്കാം
ഗൂഗിൾ മാപ്‌സിന്റെ ഏറ്റവും പുതിയ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 11.39-ന്റെ കോഡിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്
അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവ് സാധാരണക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഈ സാഹചര്യത്തിൽ അധികം ഇന്ധന ചിലവില്ലാത്ത യാത്രകളെ കുറിച്ച് ചിന്തിക്കാത്തവർ ഉണ്ടാകില്ല. ഇതിന് ഏറ്റവും മികച്ച പോം വഴി ഗൂഗിൾ തരും. ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് വഴി ഇനി ഇഷ്ടമുള്ള എവിടെയും പോകാമെന്നാണ് ഗൂഗിൾ മാപ്പ്സ് പറയുന്നത്. ഉപയോക്താക്കളുടെ കാറിനുള്ളിലെ എഞ്ചിൻ തരം അടിസ്ഥാനമാക്കി പോകേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് കാണിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ റൂട്ട് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഫീച്ചർ കഴിഞ്ഞ വർഷമായിരുന്നു ഗൂഗിൾ അവതരിപ്പിച്ചത്. യുഎസിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ, ഗൂഗിൾ മാപ്‌സ് നിലവിൽ ഇവിക്കും ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) വാഹനങ്ങൾക്കും ഒരേ റൂട്ടുകളാണ് കാണിച്ചുകൊടുക്കുന്നത്. വ്യത്യസ്‌തമായാണ് രണ്ട് എഞ്ചിനുകളും പ്രവർത്തിക്കുന്നത്. അതായത് ഒരു ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ വാഹനത്തിന്റെ ഇന്ധനക്ഷമതയുള്ള റൂട്ട് ഒരു ഇലക്ട്രിക് വാഹനത്തിന് കാര്യക്ഷമമായിരിക്കണമെന്നില്ല.
ഗൂഗിൾ മാപ്‌സിന്റെ ഏറ്റവും പുതിയ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 11.39-ന്റെ കോഡിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. നിലവിൽ ഇത് ഉപയോക്താക്കൾക്ക് ദൃശ്യമല്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ റൂട്ട് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഫീച്ചർ വാഹനത്തിന്റെ തരം അടിസ്ഥാനമാക്കിയുള്ള റൂട്ടുകൾ കാണിക്കില്ല. പകരം എല്ലാത്തരം വാഹനങ്ങൾക്കും പോയിന്റ് എ മുതൽ ബി വരെയുള്ള ഒരൊറ്റ ഇന്ധനക്ഷമതയുള്ള റൂട്ടാണ് കാണിക്കുന്നത്.
ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഏകദേശം 2,000 ടോൾ റോഡുകൾക്ക് ഗൂഗിൾ മാപ്‌സ് ആപ്പിൽ ടോൾ വില കണക്കാക്കാൻ കഴിയുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ടോൾ ഉണ്ടോ ഇല്ലയോ, ആഴ്ചയിലെ ദിവസം, ടോൾ കടക്കുന്ന സമയം തുടങ്ങിയ ഘടകങ്ങളും ഫീച്ചർ ഉപയോക്താവിനെ അറിയിക്കുമെന്നും കമ്പനി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...