ഇടക്കിടെ നിങ്ങളുടെ ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലേ? അല്ലെങ്കിൽ ചിലപ്പോൾ പെട്ടെന്ന് ആപ്പ് ഹാങ്ങ് ആവുകയോ ഇടപാടുകളിൽ പ്രശ്നമുണ്ടാവുകയോ ചെയ്യാം. ചിലപ്പോൾ സെർവർ പ്രശ്നങ്ങളോ അല്ലെങ്കിൽ ആപ്പിലെ പ്രശ്നങ്ങളോ മൂലമായിരിക്കാം ഇവയൊക്കെ. ഇത് പരിഹരാക്കാനായാണ് ചില മാർഗങ്ങൾ


COMMERCIAL BREAK
SCROLL TO CONTINUE READING

1.ആപ്പ് അപ്ഡേറ്റ് ചെയ്യുക


ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്യാത്തത്തും ഒരു പക്ഷെ ഇത്തരമൊരു പ്രശ്നത്തിന് കാരണമാവും. ഇല്ലെങ്കിൽ പ്ലേ സ്റ്റോറിൽ പോയി ആപ്പ് അപ്ഡേറ്റ് ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കണം.


2.ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ  പരിശോധിക്കുക


ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പർ കൃത്യമായി പ്രവർത്തിക്കുന്നതും വാലിഡിറ്റിയുള്ളതുമാണെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പ്  വരുത്തണം.  ഇതിനൊപ്പം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാര്യക്ഷമമാണെന്നും ഉറപ്പാക്കണം.


3.ആപ്പിന് കുഴപ്പമില്ലെന്ന് ഉറപ്പാക്കുക


കൃത്യമായ ഇടവേളകളിൽ ആപ്പിൻറെ കാഷെയും ക്ലിയർ ചെയ്യുക. കാഷെ കൂടുന്നത് ചിലപ്പോൾ ആപ്പിൻറെ പ്രവർത്തനങ്ങൾക്ക് തടസ്സമാവാറുണ്ട്. 
സെറ്റിങ്ങ്സിൽ ആപ്പ്സ് സെലക്ട് ചെയ്യുക ഇതിൽ ഗൂഗിൾ പേ തിരഞ്ഞെടുത്ത് ശേഷം ക്ലിയർ കാഷെ നൽകാം


4.കണക്ഷൻ പരിശോധിക്കുക


ഇടപാടുകൾ നടത്തുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ്- വൈഫൈ കണക്ഷൻ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നെറ്റ് വർക്ക് പ്രശ്നം മൂലവും ചിലപ്പോ ആപ്പിന് തകരാർ ഉണ്ടാവാറുണ്ട്.


5.ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക


google Pay ആപ്പ് അൺഇൻസ്‌റ്റാൾ ചെയ്‌ത് വീണ്ടും ഇൻസ്‌റ്റാൾ ചെയ്യുന്നതും പ്രശ്‌നം പരിഹരിക്കാൻ സാധിക്കും. പുതിയ വേർഷൻ ആപ്പായിരിക്കും നിങ്ങൾ എന്തായാലും പ്ലേ സ്റ്റോറിൽ  നിന്നും ഇൻസ്റ്റാൾ ചെയ്യുക. ഇത് വഴി ഒരു പരിധി വരെ പ്രശ്നങ്ങൾ കുറക്കാനാവും. ഇതിനൊപ്പം തന്നെ നിങ്ങളുടെ രാജ്യം/ സ്ഥലം ഗൂഗിൾ പേ സപ്പോർട്ട് ചെയ്യുന്നിടമാണോ എന്ന് പരിശോധിക്കുക. എല്ലാ രാജ്യങ്ങളിലും ഗൂഗിൾ പേ പ്രവർത്തിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.