പ്രമുഖ യുപിഐ പണകൈമാറ്റ ആപ്പ്  'ഗൂഗിള്‍ പേ' (Google Pay) പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്...  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി  ആപ്പ് ഇന്‍സ്റ്റാള്‍  ചെയ്യാനായി സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് "ഗൂഗിള്‍ പേ" ലഭിക്കുന്നില്ല എന്നതാണ് പരാതി. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്. നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവരം പങ്കുവച്ചിട്ടുണ്ട്.


അതേസമയം, പ്ലേസ്റ്റോറിന്‍റെ  മൊബൈല്‍ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റില്‍ നിന്ന് ഇപ്പോഴും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആപ്പിന്‍റെ  പ്ലേസ്റ്റോര്‍ ലിങ്ക് വഴി നോക്കിയാല്‍ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. 


എന്താണ് ഈ പ്രതിഭാസത്തിനു പിന്നില്‍ എന്നത് ഇതുവരെ അറിവായിട്ടില്ല. ഗൂഗിള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 


വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഗൂഗിളിന്‍റെ  ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഇന്ത്യയില്‍ വലിയ പ്രചാരം നേടിയത്. ലളിതവും സുരക്ഷിതവുമായ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഗൂഗിള്‍ പേയെ വ്യത്യസ്തമാക്കുന്നത്. രണ്ടോ അധിലധികമോ ബാങ്ക് അക്കൗണ്ടുകളും ഗൂഗിള്‍ പേയില്‍ ചേര്‍ക്കാനാകും എന്ന പ്രത്യേകതയും ഉണ്ട്.