ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോൺ ഗൂഗിൾ പിക്സൽ 6 എ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി. ഇന്ന്, ജൂലൈ 28 മുതലാണ് ഫോണുകൾ ഇന്ത്യയിൽ വില്പന ആരംഭിച്ചത്. ഇതിനോടൊപ്പം തന്നെ പിക്സൽ ബഡ്സ് പ്രോ ട്രൂ വയർ സ്റ്റീരിയോയും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഫ്ലിപ്പ്ക്കാർട്ടിലൂടെയാണ്  ഫോൺ ഇന്ത്യയിൽ വില്പന ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഗൂഗിൾ പിക്സൽ 6എ  ഫോണുകളും പിക്സൽ ബഡ്സ് പ്രോ ട്രൂ വയർ സ്റ്റീരിയോയും ഇന്ത്യയിൽ അവതരിപ്പിച്ചത്. മിഡ് റേഞ്ച് പ്രീമിയം ഡിവൈസുകളുടെ കൂട്ടത്തിലാണ്   ഗൂഗിൾ പിക്സൽ 6എയും എത്തിയിരിക്കുന്നത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത് . 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഫോണിന്റെ വില 43,999 രൂപയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ചോക്ക്, ചാർക്കോൾ. സേജ് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. അതേസമയം നിറങ്ങളിലാണ് പിക്സൽ ബഡ്സ് പ്രോ ട്രൂ വയർ സ്റ്റീരിയോയുടെ വില 19,990 രൂപയാണ്. ആകെ മൂന്ന് കളർ വേരിയന്റുകളാണ് ഇത് എത്തുന്നത്. ചാർക്കോൾ, കോറൽ, ഫോഗ്, ലെമൺഗ്രാസ് എന്നീ  നിറങ്ങളിലാണ് പിക്സൽ ബഡ്സ് പ്രോ എത്തിയിരിക്കുന്നത്. ആക്സിസ് ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 2,250 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ കൊഡാക് ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക്  1,000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.


ALSO READ: Google Pixel 6A: ഗൂഗിൾ 6 എ, ഇന്ത്യയിലേക്ക് എത്തുന്നു, പരീക്ഷണമല്ല; വലിയ പ്രതീക്ഷ


ഗൂഗിൾ പിക്സൽ 6എ ഫീച്ചറുകൾ 


6.1 ഇഞ്ച് ഫുൾ-എച്ച്ഡി + (1080 x 2400 പിക്സലുകൾ) OLED ഡിസ്പ്ലേയിൽ ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ എത്തുന്നത്.കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനാണ് ഫോണിനുള്ളത്. ഒക്ടാ കോർ ഗൂഗിൾ ടെൻസർ ആണ് ഫോണൻറെ പ്രോസസർ.ടൈറ്റൻ എം2 സെക്യൂരിറ്റി കോ പ്രൊസസറും ഇതിലുണ്ട്. 6GB LPDDR5 റാം ആണ് ഇതിനുള്ളത്. 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഇതിനുണ്ട്. 6 എയിൽ 12.2 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയും നൽകിയിട്ടുണ്ട്. 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 5G, 4G LTE, Wi-Fi 6e, Bluetooth 5.2, USB Type-C പോർട്ട് എന്നിവയും ഫോണിലുണ്ട്. 4410 എംഎഎച്ച് ബാറ്ററിയിൽ ഫാസ്റ്റ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.